കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ചു

കുവൈത്ത് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികളുടെ ഇന്‍ഷുറന്‍സ് തുക 503.5 കുവൈത്ത് ദീനാറായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചു. ഡോക്യുമെന്റേഷന്‍ ഫീസായി 2.5 ദീനാറും ഓഫീസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദീനാറുമടക്കമാണ് 503.5 ദീനാർ നിശ്ചയിച്ചത്.

10,000 ദിനാറാണ് ഒരു വർഷത്തേക്കുള്ള മൊത്തം ചികിത്സാ ചെലവ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ ആശുപത്രിക്കുള്ളിലെ ചികിത്സയ്ക്കും താമസത്തിനുമായി പരമാവധി 8,000 ദിനാര്‍ ആയിരിക്കും ലഭിക്കുക. ഇതിന് പുറമെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ ചികിത്സയ്ക്ക് 1500 ദിനാറും, സാധാരണ ദന്ത ചികിത്സയ്ക്ക് 500 ദിനാറുമാണ് ഒരു വർഷത്തേക്കുള്ള പരമാവധി ആനുകൂല്യം. ഇരുപതിലധികം ഇന്‍ഷുറന്‍സ് കമ്പനികളാണ് നിലവിലുള്ളത്. ലിസ്റ്റിന് ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഇൻഷൂറൻസ് കമ്പനികളുടെ പേര് വിവരങ്ങൾ പുറത്ത് വിടുകയുള്ളൂ.  ഇതിനോടകം 8 കമ്പനികള്‍ കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

രേഖകള്‍ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് വിഭാഗത്തിന്റെ അംഗീകാരം ലഭിച്ച കമ്പനികള്‍ ഒഴികെയുള്ള കമ്പനികള്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനോ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനോ പരിഗണിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
error: Content is protected !!