ബിനാമി സ്ഥാപനമല്ലെന്ന് ഉറപ്പാക്കാൻ വാണിജ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ

ജിദ്ദ: സൌദിയിലെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും കച്ചവട നിയമങ്ങൾ കൃതൃമായി പാലിക്കണമെന്ന് ബിനാമി വിരുദ്ധ ദേശീയ പദ്ധതി അറിയിച്ചു. വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണിത്. ഇതിനായി വാണിജ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങൾ അധികൃതർ വിശദീകരിച്ചു.

  1. സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
  2. സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ ഡാറ്റയും ലൈസൻസുകളും കാലാവധിയുള്ളതായിരിക്കണം.
  3. സ്ഥാപനത്തിൻ്റെ മേൽ സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം.
  4. വാണിജ്യാവശ്യത്തിനുള്ള ഇടപാടുകളിൽ വ്യക്തിഗളുടെ ബാങ്ക് അക്കൌണ്ടുകൾ ഉപയോഗിക്കാൻ പാടില്ല.
  5. സ്ഥാപനത്തിന്റെ അഡ്രസ് അപ്ഡേറ്റ് ചെയ്യുക.
  6. തൊഴിലാളികളുടെ വേതന സംരക്ഷണ പദ്ധതിയിൽ സ്ഥാപനം രജിസ്റ്റർ ചെയ്യേണ്ടതാണ്.
  7. തൊഴിൽ വേതന ഡാറ്റ കൃത്യമായി രേഖപ്പെടുത്തുക.
  8. കരാറുകൾ ഇല്ക്ട്രോണിക് രൂപത്തിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്.
  9. നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കരുത്.
  10. പ്രവർത്തന ലൈസൻസ് കൃത്യ സമയത്ത് തന്നെ പുതുക്കിയെന്ന് ഉറപ്പാക്കുക.

തുടങ്ങിയവയാണ് സ്ഥാപനങ്ങൾ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ.

കൂടാതെ വിദേശികൾക്ക് സ്ഥാപനത്തിൽ പുർണാധികാരത്തോടെ പ്രവർത്തിക്കാൻ സാഹചര്യം ഉണ്ടാക്കാൻ പാടില്ലെന്നും. സ്ഥാപനത്തിെൻറ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തണമെന്നും ബിനാമി വിരുദ്ധ ദേശീയ പദ്ധതി വ്യക്തമാക്കി.

ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനങ്ങൾ അവലംബിക്കുക, ഇലക്ട്രോണിക് ബില്ലുകൾ നൽകുകയും സൂക്ഷിക്കുകയും ചെയ്യുക, നിയമാനുസൃതമായ രീതികളിലൂടെ മാത്രം പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുകയും, അതുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ രേഖപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും പദ്ധതി ആവശ്യപ്പെട്ടു.

Share
error: Content is protected !!