മൊബൈലില്‍ ചാര്‍ജ് നില്‍ക്കുന്നില്ലേ? ഇതാ പരിഹാര മാര്‍ഗങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ചാര്‍ജ് നിലനില്‍ക്കാതിരിക്കാനും ചാര്‍ജിങ്ങിനിടെ അപകടം ഉണ്ടാകാനുമുള്ള കാരണം സുരക്ഷിതമല്ലാതെ ചാര്‍ജ് ചെയ്യുന്നതാണെന്ന് സൌദി സ്റ്റാഡേര്‍ഡ്-മെട്രോളജി ആന്ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. സുരക്ഷിതമായി സ്മാര്‍ട്ട് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ 5 നുറുങ്ങുകളാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.
- അംഗീകൃത ഏജന്‍സിയില്‍ നിന്നും ഒറിജിനല്‍ ചാര്‍ജര്‍ മാത്രം വാങ്ങി ഉപയോഗിക്കുക
- ചാര്‍ജറിന്‍റെ കേബിള്‍, സോക്കറ്റ് എന്നിവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക.
- ചാര്‍ജിങ്ങില്‍ ആയിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
- ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ ചാര്‍ജര്‍ ഊരി വെയ്ക്കുക (ഇലക്ട്രിക് പവര്‍ ഡിസ്ക്കണക്ട് ചെയ്യുക). ചാര്‍ജ് ചെയ്ത് പൂര്‍ത്തിയായാലും ചാര്‍ജിങ്ങില്‍ തുടരുന്നത് ഒഴിവാക്കുക (ഉറങ്ങുമ്പോള്‍ ചാര്‍ജില്‍ ഇടുന്നത് ഡിവൈസ് പെട്ടെന്ന് കേടു വരാന്‍ കാരണമാകും)
സുരക്ഷിതമായ ചാര്‍ജിങ്ങുമായി ബന്ധപ്പെട്ടു യൂസര്‍ മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.