ഗസ്സ മറ്റൊരു ദുരന്തത്തിലേക്ക്; ആശുപത്രികളിലെ ജനറേറ്ററുകൾ നിലക്കാൻ മണിക്കൂറുകൾ മാത്രം, പതിനായിരങ്ങളുടെ കൂട്ടമരണം കാണേണ്ടി വരുമെന്ന് യു.എൻ – വീഡിയോ

വിവിധ രാഷ്ട്ര തലവൻമാരും ഉന്നത നേതാക്കളും പലവിധ സന്ധി സംഭാഷണം നടത്തിയിട്ടും പരിഹാരമാകാതെ ഗസ്സക്ക് മേൽ ഇസ്രായേലിൻ്റെ ക്രൂരത തുടരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെ ചികിത്സിക്കുന്ന ആശുപത്രികൾ ഇപ്പോൾ ജനറേറ്ററിലാണ് പ്രവർത്തിക്കുന്നത്. മണിക്കൂറുകൾ കഴിയുന്നതോടെ ഇന്ധനം തീർന്ന് അവ നിശ്ചലമാകും. അതോടെ വെൻ്റിലേറ്ററിലുൾപ്പെടെ കഴിയുന്ന രോഗികളുടെ അവസ്ഥ മറ്റൊരു ദുരന്തമാകുമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

 

വൈദ്യൂതിയും വെള്ളവും ഭക്ഷണവും നൽകാതെ ഒരു ജനതയെ മുഴുവൻ കൊല്ലാ കൊല ചെയ്യുകയാണ് ഇസ്രായേൽ. അവശ്യ വസ്തുക്കളും മരുന്നുകളുമായി റഫ അതിർത്തിയിൽ കാത്ത് കെട്ടികിടക്കുന്ന ട്രക്കുകൾക്ക് മുന്നിൽ ഇന്നും റഫ അതിർത്തി തുറന്നില്ല. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഒരാൾക്ക് 1 ലിറ്റർ വെള്ളം എന്ന തോതിലാണ് വിതരണം ചെയ്തത്. അതും അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. മെഡിക്കൽ സംഘത്തിന് നേരെയും ഇസ്രായേൽ  ക്രൂരമായ ആക്രമണം അഴിച്ച് വിട്ടു. കടൽ യുദ്ധവും ആരംഭിച്ചതോടെ പിന്നിട്ട ദിവസങ്ങളെ അപേക്ഷിച്ച് അതി ക്രൂരമായ ആക്രമണമാണ് ഇന്ന് ഗസ്സക്ക് നേരെ ഉണ്ടായത്.

 

 

 

 

 

ചികിത്സിക്കാനുള്ള മരുന്നുകളു മെഡിക്കൽ ഉപകരണങ്ങളും തീർന്ന് കൊണ്ടിരിക്കുകയാണെന്നും, അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ പതിനായിരങ്ങളുടെ കൂട്ടമരണം കാണേണ്ടി വരുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾ കഴിയുമ്പോൾ ഇപ്പോൾ  ആശുപത്രികൾ പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ ഇന്ധനം തീരും. അതോടെ അവിടെ ചികിത്സയിൽ കഴിയുന്ന പതിരാനായിരങ്ങളുടെ ഹൃദയം നിലക്കും. ഈ സമയത്തും ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിക്കണമെന്നും, ഏത് നിമിഷവും ബോംബാക്രമണം  ഉണ്ടാകുമെന്നും ഇസ്രായേൽ ഭീഷണി മുഴക്കുകയാണ്.

 

അടിയന്തിര സാഹചര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ബുധനാഴ്ച ജിദ്ദയിൽ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. സൌദി വിളിച്ച് ചേർത്ത യോഗത്തിൽ ഇറാൻ, ഖത്തർ, യുഎഇ, തുർക്കി, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടെ 57 രാജ്യങ്ങളാണ് ജിദ്ദയിൽ ഒത്തുചേരുന്നത്. ഗസ്സയിലേക്ക് അടിയന്തിര സഹായമെത്തിക്കൽ, സാധാരണക്കാരുടെ സുരക്ഷ, ആക്രമണം അവസാനിപ്പിക്കൽ എന്നിവയായിരിക്കും യോഗത്തിലെ പ്രധാന ചർച്ച. യുദ്ധം ലബനാനിലേക്കും ഇറാനിലേക്കും വ്യാപിക്കുമെന്ന് ഭീതിയും മിഡിലീസ്റ്റിലുണ്ട്.

 

 

 

സ്വന്തം പിതാവിൻ്റെയും സഹോദരൻ്റെയും മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചപ്പോൾ നിയന്ത്രണം വിട്ട ഫലസ്തീനി ഡോക്ടർ

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!