പ്രവാസികളുടെ ഡ്രൈവിംങ് ലൈസന്‍സ് രേഖകള്‍ പുനഃപരിശോധിക്കുന്നു
കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളുടെ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെ ആര്‍ക്കൈവുകള്‍ പരിശോധിക്കും.
ആറ് ഗവർണറേറ്റുകളിലെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ പൂർത്തിയാക്കിയ ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിക്കാൻ നിർദ്ദേശം ലഭിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരുന്ന നൂറുകണക്കിന് പ്രവാസികളെയാണ് കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ലൈസൻസ് അഡ്മിനിസ്ട്രേഷന് സറണ്ടർ ചെയ്തവരുടെയും ലൈസൻസ് വകുപ്പ് റദ്ദാക്കി.
യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസന്‍സ് നേടിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കണമെന്നാണ് ആറ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്ക് ലഭിച്ച നിർദ്ദേശങ്ങൾ.
കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ എട്ടു ലക്ഷവും നേടിയിട്ടുള്ളത് പ്രവാസികളാണ്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവും ബിരുദവും ആവശ്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക