എയർഇന്ത്യ എക്സ്പ്രസ് വിൻ്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഇനി മുതൽ കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ്, മറ്റു സർവീസുകളും വർധിപ്പിച്ചു
എയർ ഇന്ത്യ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. പുതിയ ഷെഡ്യൂൾ ഒക്ടോബർ 29ന് നിലവിൽ വരും.
കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുണ്ടാകും. കൂടാതെ കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് ഉണ്ടാകും. ഡൽഹിയിലേക്ക് നിത്യേന സർവിസുണ്ട്.
കോഴിക്കോട്ടേക്ക് നിലവിൽ അഞ്ചു ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുള്ളത്. ഇതാണ് എല്ലാ ദിവസവുമായി മാറുന്നത്. മാത്രവുമല്ല, സർവിസുകൾ രാത്രിയിലാകാനാണ് സാധ്യത. ഇത് പ്രവാസികളായ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നിലവിൽ ഡയറക്ട് സർവിസ്. ഇത് നാലായി മാറും. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നിലവിൽ ആറായിരുന്നു. പുതിയ ഷെഡ്യൂളിൽ ഇത് നിത്യേനയായി മാറും. സർവിസുകളുടെ സമയവിവരങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കും. കോംപ്ലിമെന്ററി മീൽസ് നിർത്തലാക്കിയതായും അറിയിപ്പ് വന്നിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക