സംശയം തോന്നി എക്‌സ്‌റേ പരിശോധന; ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് വിമാനത്താവളത്തിൽ പിടികൂടി

സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ടു യാത്രക്കാരാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ 1.33 കിലോ ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

സംശയം തോന്നി എക്‌സ്‌റേ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഇവരുടെ ശരീരത്തില്‍ നിന്ന് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപിപ്പിച്ച് മയക്കുമരുന്ന് സൗദിയില്‍ സ്വീകരിക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്‌സ്, ആന്‍ഡ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ അസീര്‍ പ്രവിശ്യ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം അതിര്‍ത്തി സുരക്ഷാ സേന പരാജയപ്പെടുത്തി. അസീര്‍ പ്രവിശ്യയിലെ അല്‍റബൂഅ സെക്ടര്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 51,000 ലഹരി ഗുളികകള്‍ സൈന്യം പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാനായില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!