സൗദിയിൽ ഇലക്ട്രിക് കാറുകളുടെ നിർമാണം ആരംഭിച്ചു; ഈ വർഷം നാല് മോഡലുകളിൽ ലൂസിഡ് കാറുകൾ പുറത്തിറങ്ങും – വീഡിയോ
സൗദിയിൽ ഇലക്ട്രിക് കാറുകളുടെ നിർമാണം ആരംഭിച്ചു. ജിദ്ദയിലെ കിംങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് നിർമാണ ഫാക്ടറി. ലൂസിഡ് മോട്ടോഴ്സാണ് സൗദിയിൽ നിർമാണ ഫാക്ടറി ആരംഭിച്ചത്. വൻ ക്രമീകരണങ്ങളോടെയാണ് ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഫാക്ടറിയായ എ.എം.ഒ-2 ജിദ്ദ കിംങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത്.
2023 ൽ നാല് മോഡലുകളിലുള്ള ഇവി ഇലക്ട്രിക് കാറുകളാണ് ഇവിടെ നിർമിക്കുക. എന്നാൽ 2028 ഓടെ ഫാക്ടറി അതിൻ്റെ പൂർണ ശേഷി കൈവരിക്കുമെന്നും കൂടുതൽ വാഹനങ്ങൾ നിർമിക്കുമെന്നും നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൻ്റെയും ഭാഗിക ഉടമസ്ഥതയിലാണ് ലൂസിഡ് മോട്ടോഴ്സിന്റെ എ.എം.ഒ-2 എന്ന ആദ്യ അന്താരാഷ്ട്ര നിർമ്മാണ ഫാക്ടറി പ്രവർത്തിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനത്തിനാവശ്യമായ ലൈസൻസ് അടുത്തിടെ അനുവദിച്ചിരുന്നു.
പ്രതിവർഷം 1,55,000 വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇവിടെ ഉണ്ട്. ഈ വർഷം രണ്ട് മോഡലിലുള്ള ഇവി വാഹനങ്ങൾ ലൂസിഡ് പ്രത്യേകമായി നിർമ്മിക്കും. അതിന്റെ 95% വും കയറ്റുമതി ചെയ്യാനാണ് തീരുമാനം. ജിദ്ദയിലെ കിംങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ 1.35 മില്ല്യണ് സ്‌ക്വയർ മീറ്ററിലാണ് ഫോക്ടറി പ്രവർത്തിക്കുന്നത്. ഇക്കണോമിക് സിറ്റിയിൽ വാഹന നിർമാണങ്ങൾക്കായി നീക്കി വെച്ചിരിക്കുന്ന ഏരിയയുടെ 31 ശതമാനവും ലൂസിഡ് മോട്ടോഴ്‌സിന് വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത്.
ഫാക്ടറിയിൽ ധാരാളം സൗദി പൗരന്മാർക്ക് ജോലി ലഭ്യമാക്കാനാകുമെന്നും ആയിരക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നുമാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
فيديو | لقطات لخط إنتاج سيارات لوسيد الكهربائية في مدينة الملك عبد الله الاقتصادية
عبر مراسل #الإخبارية عبد الله الخرجي pic.twitter.com/FdxBkieDBe
— قناة الإخبارية (@alekhbariyatv) September 27, 2023
فيديو | مشاهد من داخل سيارة "لوسيد" الكهربائية خلال تدشين مصنعها في جدة
عبر مراسل #الإخبارية عبد الله الخرجي pic.twitter.com/IDv4EQZcXD
— قناة الإخبارية (@alekhbariyatv) September 27, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
فيديو | مشاهد من داخل مصنع شركة "لوسد" موتورز الأميركية للسيارات الكهربائية الذي سيتم افتتاحه اليوم عند الـ 5 مساء في مدينة الملك عبد الله الاقتصادية في جدة
عبر مراسل #الإخبارية عبد الله الخرجي pic.twitter.com/d29ZeLSZW0
— قناة الإخبارية (@alekhbariyatv) September 27, 2023
فيديو | اليوم في جدة.. تدشين مصنع "لوسِد" للسيارات الكهربائية #الإخبارية pic.twitter.com/6U3uYpIwun
— اقتصاد الإخبارية (@ekhbariya_eco) September 27, 2023
asdf
asdfdsaf