സൗദിയിൽ ദേശീയദിനാഘോഷ പരിപാടികൾ ആരംഭിച്ചു; രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികൾ – വീഡിയോ

റിയാദ്​: സൗദി അറേബ്യയുടെ 93-ാമത്​ ദേശീയദിനാഘോഷം നാളെ. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ ആരംഭിച്ചു. പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ വർണശബളമായ പരിപാടികൾ​ ദിവസങ്ങൾക്ക്​ മുമ്പേ ആംഭിച്ചിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒക്​ടോബർ രണ്ടാം തീയതി വരെ ആഘോഷം തുടരും. സ്വദേശികളും വിദേശികളും ഒരുപോലെ ആഘോഷത്തിൽ പ​ങ്കെടുക്കുന്നുണ്ട്​​.

രാജ്യം മുഴുവൻ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്​.

 

 

ഇൗ വർഷത്തെ ദേശീയദിനാഘോഷം ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ്​ അരങ്ങേറുന്നത്​​. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർണശബളമായ പരിപാടികളാണ് സൗദി ജനറൽ എൻറർടൈൻമെൻറ്​  അതോറിറ്റി ഒരുക്കിയിട്ടുള്ളത്​.

 

 

കൂടാതെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സൈനിക പരേഡ്​​, വ്യോമാഭ്യാസ പ്രകടനം, ഡ്രോൺ ഷോ, സംഗീത കച്ചേരികൾ, കരിമരുന്ന് പ്രയോഗം, ചരിത്രപ്രദർശനം, മത്സര പരിപാടികൾ തുടങ്ങിയവ അരങ്ങേറും. കൂടാതെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക്​ കീഴിലും വിവിധ പരിപാടികൾ നടന്നുവരികയാണ്​.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!