യു.എ.യില്‍ സമൂഹ മാധ്യമങ്ങൾ വഴി കള്ളനോട്ട് വിൽപ്പന; തട്ടിപ്പ് സംഘത്തിന് ജയില്‍ ശിക്ഷ

സമൂഹ്യ മാധ്യമങ്ങൾ വഴി കള്ളനോട്ട് വിൽപന നടത്തിയ സംഘത്തിന് യു എ ഇയിൽ ജയിൽ ശിക്ഷ. യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് കള്ളനോട്ട് സംഘത്തെ കുറിച്ച് അന്വേഷണം നടത്തി പ്രതികൾക്ക് ജയിൽശിക്ഷ ഉറപ്പാക്കിയത്.

യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് വൻ തട്ടിപ്പ് സംഘം ജയിലായ വിവരം പുറത്തുവിട്ടത്. കറൻസികളുടെ  യഥാർത്ഥ വിലയേക്കാൾ പകുതി വരെ വില കുറച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.  സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്.

പണം കൈമാറാൻ പ്രത്യേക സ്ഥലത്ത് എത്താൻ ആവശ്യപ്പെടും. പരസ്പരം നോട്ടുകൾ കൈമാറും. കള്ളനോട്ടുകൾക്ക് പകരം യഥാർഥ കറൻസി വാങ്ങി മുങ്ങുന്നതായിരുന്നു സംഘത്തിന്റെ രീതി. ലഭിച്ചത് പൂർണമായും കള്ളനോട്ടാണെന്ന് ഇരകൾ അറിയുമ്പേഴേക്ക് തട്ടിപ്പുസംഘം സാമൂഹിക മാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കും. ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നല്ലാതെ കറൻസികൾ കൈപറ്റരുതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!