5.69 കോടി രൂപയുടെ വായ്പ, കുടിശ്ശിക മുടങ്ങി; കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്
കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ജപ്തി നോട്ടീസ് പതിച്ച് കാനറ ബാങ്ക്. വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെൻ്റ് സ്ഥലവും ഈട് വച്ച് കാനറ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. ഇത് കുടിശ്ശിക ആയതോടെയാണ് ജപ്തി ചെയ്യാൻ കാനറ ബാങ്ക് തീരുമാനിച്ചത്.
കെസി കോക്കനട്ട് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 5.69 കോടി രൂപയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. 60 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസ്. കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന തന്ത്ര പ്രധാന മേഖലയിലെ പൊലീസ് സ്റ്റേഷനാണ് ജപ്തി ഭീഷണി നേരിടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക