സൗദി കിരീടാവകാശിക്ക് രാഷ്ട്രപതി ഭവനിൽ പ്രത്യേക സ്വീകരണം – വീഡിയോ
ജി 20 ഉച്ചക്കോടിക്കെത്തിയ സൌദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതി ഭവനിൽ പ്രത്യേക സ്വീകരണം നൽകി. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാന മന്ത്രിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് ഹൈദരാബാദ് ഹൌസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്ന് മോദി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ചയായതായാണ് വിവരം. ഇരുവരുടെയും അധ്യക്ഷതയിൽ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ (എസ്.പി.സി) പ്രഥമ യോഗം ചേരും. 2019ൽ മോദിയുടെ റിയാദ് സന്ദർശനത്തിനിടെയാണ് എസ്.പി.സി രൂപവത്കരിച്ചത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ശനിയാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ ന്യൂഡൽഹിയിലെത്തിയത്. വിജയകരമായി ജി20 അധ്യക്ഷ പദവി വഹിച്ചതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചു.
ജി-20 ഉച്ചകോടിയുടെ ഭാഗമായി മൂന്നു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനാണ് കിരീടാവകാശി ഇന്ത്യയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി കിരീടാവകാശി ഇന്ന് ഇന്ത്യയിൽ നിന്ന് മടങ്ങും.
വീഡിയോ കാണാം…
📹 | سمو #ولي_العهد يلتقي رئيسة جمهورية الهند في القصر الرئاسي في نيودلهي، وقد أجريت لسموه مراسم استقبال رسمية بحضور رئيس وزراء جمهورية الهند. #ولي_العهد_في_الهند
— وزارة الخارجية 🇸🇦 (@KSAMOFA) September 11, 2023
LIVE: Ceremonial Reception of Mohammed bin Salman bin Abdulaziz Al Saud, Crown Prince and Prime Minister of Saudi Arabia at Rashtrapati Bhavan https://t.co/JtDwroB6Fw
— President of India (@rashtrapatibhvn) September 11, 2023
فيديو | #ولي_العهد يبدأ زيارة رسمية للهند ورئيسة الهند في مقدمة مستقبليه#ولي_العهد_في_الهند #الإخبارية pic.twitter.com/pyoM2qvwlI
— قناة الإخبارية (@alekhbariyatv) September 11, 2023
#WATCH | Crown Prince and Prime Minister of the Kingdom of Saudi Arabia Prince Mohammed bin Salman bin Abdulaziz Al Saud met Prime Minister Narendra Modi at Hyderabad House in Delhi. pic.twitter.com/QEiLHbIgQY
— ANI (@ANI) September 11, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക