യാചകന് ടിഫിന്‍ പാത്രം തുറന്ന് ആഹാരം നല്‍കുന്ന പെണ്‍കുട്ടി, ഹൃദയം തൊടുന്ന വീഡിയോ

ഹൃദയം കീഴടക്കുന്ന നിരവധി വീഡിയോകളാണ് ദിനംപ്രതി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൗതുകമുണര്‍ത്തുന്ന വീഡിയോകള്‍ക്കൊപ്പം നന്മ നിറഞ്ഞവയും ജനലക്ഷങ്ങള്‍ നെഞ്ചേറ്റാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വിശന്നുവലഞ്ഞ ഒരു യാചകന് തന്റെ ടിഫിന്‍ ബോക്‌സ് പങ്കുവെക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് വീഡിയോയിലുള്ളത്. കൊച്ചുകുട്ടിയുടെ കരുതലിനേയും സ്‌നേഹത്തേയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. ക്വീന്‍ ഓഫ് വാലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാഗുതുറന്ന് ടിഫിന്‍ പാത്രം തുറക്കുകയാണ് പെണ്‍കുട്ടി. മടിച്ചു നില്‍ക്കുന്ന യാചകന് സ്വന്തം കൈകൊണ്ട് ആഹാരം നല്‍കുകയാണ് പിന്നീട് ചെയ്തത്. ശേഷം യാത്ര പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരു രാജ്ഞിയെയാണ് കുട്ടിയുടെ അമ്മ വളര്‍ത്തിയതെന്നും ദൈവം സ്വന്തം കൈകൊണ്ട് അന്നമൂട്ടുന്ന പോലെ തോന്നുന്നു എന്നുമൊക്കെ പോകുന്നു കമന്റുകള്‍. നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. 1 മില്ല്യണിലധികം കാഴ്ചക്കാരും ആയിരക്കണക്കിന് ലൈക്കുകളുമായി ദൃശ്യം വൈറലാവുകയാണ്.

 

View this post on Instagram

 

A post shared by Queen of Valley 🍁 (@queen_of_valley)

Share
error: Content is protected !!