ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരത്തിൻ്റെ നറുക്കെടുപ്പ് പൂർത്തിയായി; മത്സരത്തിൻ്റെ വിശദമായ വിവരങ്ങൾ അറിയാം – വീഡിയോ
സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഈ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരത്തിൻ്റെ ചിത്രം തെളിഞ്ഞു. ഇന്ന് ജിദ്ദയിൽ വെച്ച് നടന്ന നറുക്കെടുപ്പോടെയാണ് മത്സരത്തിന് ലൈനപ്പായത്.
ആദ്യ റൗണ്ടിൽ ഒന്നാം മത്സരത്തിൽ സൗദി റോഷൻ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദും ഒക് ലാൻഡ് സിറ്റി എഫ്.സിയും തമ്മിലാണ് ഏറ്റ് മുട്ടുക. ഡിസംബർ 12ന് രാത്രി സൗദി സമയം 9 മണിക്കാണ് മത്സരം.
ഈ മത്സരത്തിലെ വിജയികൾ ആഫ്രിക്കൻ ചാപ്യൻസ് ലീഗ് ചാമ്പ്യൻമാരായ ഈജിപ്തിന്റെ അൽ അഹ് ലിയുമായി രണ്ടാം മത്സരത്തിൽ ഏറ്റ്മുട്ടും. ഡിസംബർ 15ന് രാത്രി 9 മണിക്കാണ് രണ്ടാം റൗണ്ടിലെ ഈ മത്സരം.
രണ്ടാം റൗണ്ടിൽ നടക്കുന്ന മൂന്നാം മത്സരത്തിലാണ് ക്ലബ് ലിയോണും ഏഷ്യൻ ചാമ്പ്യൻമാരായ ഉറവ റെഡ്സും തമ്മിലുള്ള പോരാട്ടം. ഡിസംബർ 15ന് വൈകുന്നേരം 5.30നാണ് ഈ മത്സരം ക്രമീകരിച്ചിട്ടുളളത്.
ഡിസംബർ 18ന് രാത്രി 9 മണിക്ക് നടക്കുന്ന ആദ്യ സെമിയിൽ രണ്ടാം മത്സരത്തിലെ വിജയികളും ലിബർട്ടഡോറസുമായാണ് പോരാട്ടം.
ഡിസംബർ 19ന് രാത്രി 9 മണിക്കാണ് രണ്ടാം സെമി ഫൈനൽ മത്സരം. മാഞ്ചസ്റ്റർ സിറ്റിയും, ക്ലബ് ലിയോണും ഉറവ റെഡ്സും തമ്മിലുള്ള മത്സരത്തിലെ വിജയികളും തമ്മിലാണ് രണ്ടാം സെമി ഫൈനൽ.
ഡിസംബർ 22ന് വൈകുന്നേരം 5.30നാണ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം. അന്ന് തന്നെ രാത്രി 9 മണിക്കാണ് ഫൈനൽ വിജയിയെ കണ്ടെത്താനുള്ള മത്സരവും ക്രമീകരിച്ചിട്ടുള്ളത്.
മത്സര ഷെഡ്യൂൾ
FIFA ക്ലബ് ലോകകപ്പ് സൗദി അറേബ്യ 2023 ൽ പങ്കെടുക്കുന്ന ടീമുകൾ
-
AFC ചാമ്പ്യൻസ് ലീഗ് 2022 വിജയികൾ: ഉറവ റെഡ്സ്, ജപ്പാൻ
-
CAF ചാമ്പ്യൻസ് ലീഗ് 2022/2023 വിജയികൾ: അൽ അഹ്‌ലി എഫ്‌സി, ഈജിപ്ത്
-
കോൺകാകാഫ് ചാമ്പ്യൻസ് ലീഗ് 2023 വിജയികൾ: ക്ലബ് ലിയോൺ, മെക്സിക്കോ
-
CONMEBOL Libertadores 2023 വിജയികൾ: TBD
-
OFC ചാമ്പ്യൻസ് ലീഗ് 2023 വിജയികൾ: ഓക്ക്‌ലാൻഡ് സിറ്റി എഫ്‌സി, ന്യൂസിലാൻഡ്
-
യുവേഫ ചാമ്പ്യൻസ് ലീഗ് 2022/2023 വിജയികൾ: മാഞ്ചസ്റ്റർ സിറ്റി എഫ്‌സി, ഇംഗ്ലണ്ട്
-
ഹോസ്റ്റ് (ഓർഗനൈസിംഗ് അസോസിയേഷന്റെ ഏറ്റവും പുതിയ വിജയി): അൽ ഇത്തിഹാദ് എഫ്‌സി, സൗദി അറേബ്യ
ഔദ്യോഗിക ചിഹ്നം പുറത്തിറക്കി.
Perfectly positioned. 💫#ClubWC Draw 🔜!
— FIFA World Cup (@FIFAWorldCup) September 5, 2023
ഡിസംബർ 12 മുതൽ 22 വരെയാണ് മത്സരം. സൗദി ഫുട്ബോൾ ഫെഡറേഷനും ഫിഫയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായ ജിദ്ദയാണ് ഈ വർഷത്തെ ഫിഫ ക്ലബ്ബ് ലോക കപ്പിനും ആതിഥേയത്വം വഹിക്കുക. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ടീം പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
നിലവിൽ നടന്ന് വരുന്ന രീതിയിലുള്ള 20-ാമത്തെയും അവസാനത്തെയും മത്സരമാണിത്. 2025 ലെ ക്ലബ്ബ് ലോക കപ്പ് മത്സരങ്ങൾക്ക് അമേരിക്കയായിരിക്കും ആഥിതേയത്വം വഹിക്കുക. 32 ടീമുകളെ ഉൾപ്പെടുത്തി പുതിയ സംവിധാനത്തിലായിരിക്കും അടുത്ത ലോകകപ്പ് മത്സരം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക