മസ്തിഷ്ക മരണം സംഭവിച്ച അഞ്ചുപേരുടെ അവയങ്ങൾ 13 പേർക്ക് പുതുജീവൻ നൽകി
മസ്തിഷ്ക മരണം സംഭവിച്ച അഞ്ചുപേരുടെ ആന്തരികാവയവങ്ങൾ 13 പേർക്ക് പുതുജീവൻ നൽകി. സൗദിയിലെ ബൽജുർശി അമീർ മുശാരി ആശുപത്രി, ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രി, റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി, അബുദാബിയിലെ ക്ലെവ്ലാൻറ് ക്ലിനിക്ക് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുേമ്പാൾ മസ്തിഷ്ക മരണം സംഭവിച്ച അഞ്ചു രോഗികളുടെ അവയവങ്ങളാണ് 13 പേരിൽ വിജയകരമായി മാറ്റിവെച്ചത്.
സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷനാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികൾക്കും 44 വയസുള്ള സൗദി പൗരനും ഹൃദയം മാറ്റിവെച്ചു. രണ്ടു വയസുള്ള ബാലനും 24, 54, 58 വീതം പ്രായമുള്ള മൂന്നു സൗദി പൗരന്മാർക്കും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി. വൃക്കകൾ പ്രവർത്തനരഹിതമായ 17, 49, 56 വീതം പ്രായമുള്ള സൗദി പൗരന്മാർക്കും 27, 45 വീതം പ്രായമുള്ള സൗദി വനിതകൾക്കും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും 40 വയസുള്ള സൗദി പൗരന് പാൻക്രിയാസ് മാറ്റിവെക്കൽ ഓപറേഷനും നടത്തി.
മെഡിക്കൽ നൈതികതക്ക് അനുസൃതമായി നീതിപൂർവമായും മെഡിക്കൽ മുൻഗണനാക്രമം പാലിച്ചുമാണ് രോഗികൾക്ക് അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നന്നായി സഹകരിച്ചതിെൻറ ഫലമായാണ് ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക