സൗദിയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ദുർഘടമായ പർവത പ്രദേശത്ത് നിന്ന് കണ്ടെത്തി – വീഡിയോ
സൌദിയൽ കാണാതായ യുവാവിൻ്റെ മൃതദേഹം പർവത പ്രദേശത്ത് നിന്ന് കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലാണ് ദാരുണ സംഭവം നടന്നത്. വളരെ ദുർഘടമായ ഒരു പർവതപ്രദേശത്ത് നിന്ന് കഠിന പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസ് വിഭാഗത്തിന് അദ്ദേഹത്തിൻ്റെ മൃതദേഹം ഉള്ള സ്ഥാനം കണ്ടെത്താനും പുറത്തെടുക്കാനും സാധിച്ചത്. പർവതം കയറുന്നതിനിടെ അപകടം സംഭവിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം.
സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽ അയാൾ അവസാനമായി പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് സ്ഥാനം തിരിച്ചറിയാൻ സാധിച്ചത്. കാണാതായ വ്യക്തിയുടെ കുടുബത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതോടെ സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ ചിത്രങ്ങൾ പിന്തുടരുകയായിരുന്നു. അൽ-ഉഖൈർ ബീച്ച്, അൽ ഹുലൈല പട്ടണം തുങ്ങിയ ചിത്രങ്ങൾ പിന്തുടർന്ന രക്ഷാ പ്രവർത്തകർ അവസാനം ഒരു പർവത പ്രദേശത്താണ് മൃതദേഹത്തിൻ്റെ സ്ഥാനം കണ്ടെത്തിയത്.
മരിച്ചയാളുടെ അമ്മാവൻ ആയിഷ് അൽ-കുവൈത്തി, മരിച്ച നിലയിൽ കണ്ടെത്തിയ തന്റെ മരുമകനെ ഓർത്ത് ഏറെ സങ്കടപ്പെട്ടു. കുടുംബത്തെയും പ്രദേശത്തെ ആളുകളേയു ഞെട്ടിക്കുന്നതായിരുന്നു അപകടവാർത്ത.
സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ നടത്തിയ വളരെ നീണ്ട തിരച്ചിലിനൊടുവിൽ മരിച്ചയാളുടെ ഫോൺ ആഴത്തിലുള്ള ഒരു പാറക്കെട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയതായി മരിച്ചയാളുടെ അമ്മാവൻ പറഞ്ഞു. ചെറുപ്പം മുതൽ തന്നെ തന്റെ കുടുംബത്തോട് മര്യാദയുള്ളവനും അനുസരണയുള്ളവനുമായി മരിച്ചയാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ അവനെ പർവതങ്ങൾ കയറാൻ പരിശീലിപ്പിച്ചിരുന്നുവെന്നും, തന്റെ ഗ്രാമത്തിൽ പർവതങ്ങൾ കയറാൻ കഴിവുള്ളവരിൽ ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു അവനെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാളുടെ കുടുംബവും അമ്മാവനും മൃതദേഹം കണ്ടെത്താൻ സഹായിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടേയും രക്ഷാ പ്രവർത്തകരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും നന്ദി അറിയിച്ചു.
വീഡിയോ കാണാം…
"وفاة" شاب بصخور جبل "أحسائي شهير"
تصوير : رحمة العيسى #معكم_باللحظةhttps://t.co/ArIYjmFUkU pic.twitter.com/sY39V9qwYY
— أخبار 24 (@Akhbaar24) August 31, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക