സൗദിയിൽ പ്രവാസികൾ അനധികൃതമായി നടത്തിയിരുന്ന സ്‌കൂൾ യൂണിഫോം തയ്യൽ കേന്ദ്രം പിടികൂടി

സൌദിയിലെ ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി. ജിദ്ദയിലെ ഷറഫിയ്യയിൽ സ്കൂൾ യൂണിഫോമുകൾ തയ്ച്ചിരുന്ന സ്ഥാപനമാണ് മുനിസിപാലിറ്റി സൂപ്പർവൈസറി ടീമുകളുടെ പരിശോധനയിൽ കണ്ടെത്തി അടച്ച് പൂട്ടിയത്. പ്രവാസി തൊഴിലാളികൾ തയ്യൽ ഫാക്ടറിയായി രൂപപ്പെടുത്തി എടുത്തതായിരുന്നു ഈ സ്ഥാപനമെന്ന് മുനിസിപാലിറ്റി വ്യക്തമാക്കി.

മുനിസിപാലിറ്റി ചട്ടങ്ങൾ പാലിക്കാതെ തെരുവുകളിലും താമസ മേഖലകളിലും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താൻ നടത്തിവരുന്ന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടിയതായും പിടിച്ചെടുത്ത റെഡിമെയ്ഡ് വസ്ത്രങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറിയതായും മുനിസിപാലിറ്റി അറിയിച്ചു. മുനിസിപാലിറ്റിക്ക് കീഴിലെ എല്ലാ പ്രദേശങ്ങളിലും ഫീൽഡ് പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!