ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്
തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ലാൻഡിങ്ങിനോടനുബന്ധിച്ച് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തരമായി ഇറക്കണമെന്ന നിർദേശം ലഭിച്ചതിനേത്തുടർന്ന് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ മൂലം 20 മണിക്കൂറിലേറെയായി വൈകിയിരുന്നു. ഞായറാഴ്ച രാത്രി യു.എ.ഇ സമയം 8.45ന് പോകേണ്ട ഐ.എക്സ് 544 വിമാനമാണ് വൈകുന്നത്.
160ലേറെ യാത്രക്കാരെ താൽക്കാലികമായി ദുബൈയിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചിപ്പിരിക്കുകയാണിപ്പോൾ. ഈ വിമാനം ഇന്ന് രാത്രി 2.45ന് പുറപ്പെടുമെന്ന് യാത്രക്കാർക്ക് എസ്.എം.എസ് സന്ദേശം ലഭിച്ചിട്ടുണ്ട്.
ഓപറേഷൻ തകരാറുകളാണ് വിമാനം വൈകാൻ കാരണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. അടിയന്തരമായി ഇന്നലെ നാട്ടിലെത്തേണ്ടിയിരുന്ന നിരവധി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം.
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273