ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി റഷ്യയിലേക്ക് എളുപ്പത്തിൽ പറക്കാം

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 52  രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുക.

റഷ്യയിലേക്ക് ഉദ്ദേശിച്ച യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ അനുവദിക്കാന്‍ നാല് ദിവസമാണ് വേണ്ടത്. വിസ ലഭിക്കാന്‍ അപേക്ഷകര്‍ 40 ഡോളര്‍ (ഏകദേശം 3300 രൂപ) ആണ് കോണ്‍സുലാര്‍ ഫീസ് നല്‍കേണ്ടത്. വിനോദസഞ്ചാരം, ബിസിനസ് ട്രിപ്പുകള്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നിവയ്ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള വിസയുടെ കാലാവധി 60 ദിവസമാണ്. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാനാകും.

Share
error: Content is protected !!