ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം; 16-കാരി വിമാനത്താവളത്തില്‍ പിടിയിൽ
ജയ്പുര്‍: പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് വാങ്ങാനായി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ പോലീസും അധികൃതരും തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ 16-കാരിയെയാണ് അധികൃതര്‍ തടഞ്ഞുവെച്ചത്. വിസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെയാണ് കുട്ടി വിമാനടിക്കറ്റ് വാങ്ങാനെത്തിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാനായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
അതേസമയം, പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് അന്വേഷിച്ച് ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിക്ക് പാക് ‘സുഹൃത്ത്’ കൃത്യമായ പരിശീലനം നല്‍കിയിരുന്നതായാണ് പോലീസിന്റെ വിശദീകരണം. എങ്ങനെയാണ് പാകിസ്താനില്‍ വരേണ്ടത്, യഥാര്‍ഥ പേര് ഉപയോഗിക്കരുത്, പാകിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ ബുര്‍ഖ ധരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്‍സ്റ്റഗ്രാം സുഹൃത്തായ ആണ്‍കുട്ടി 16-കാരിക്ക് നല്‍കിയിരുന്നത്. പാകിസ്താനിയായ ആണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡി.കളെ സംബന്ധിച്ച് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.
അസ്ലം എന്ന സുഹൃത്തിനെ കാണാനായി പാകിസ്താനിലേക്ക് പോകണമെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ഒരുവര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തിനെ പരിചയപ്പെട്ടിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, ഇതേ ആണ്‍കുട്ടി തന്നെ വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐ.ഡി.കളിലൂടെ പല പെണ്‍കുട്ടികളെയും ബന്ധപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. ഗസല്‍ മുഹമ്മദ്, അസ്ലം, ചിന്തു, ഫര്‍ഹാന്‍ തുടങ്ങിയ പേരുകളിലാണ് ഇയാള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. ഇക്കൂട്ടത്തില്‍ വിമാനടിക്കറ്റ് വാങ്ങാനെത്തിയ 16-കാരിയുടെ കൂട്ടുകാരികളുണ്ടെന്നും ഇവരുമായും ഇയാള്‍ ചാറ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
പാകിസ്താനിയെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ആണ്‍കുട്ടിയുടെ യഥാര്‍ഥവ്യക്തിത്വത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഇയാളുടെ ഇന്‍സ്റ്റഗ്രാം ഐ.ഡി.കള്‍ പരിശോധിച്ചപ്പോള്‍ പലകാര്യങ്ങളും സംശയമുണ്ടാക്കുന്നതാണെന്നും പോലീസ് പറഞ്ഞു.
പബ്ജി ഗയിമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി അടുത്തിടെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നാല് മക്കളുമായി ഒരു യുവതി എത്തിയതും, 34 വയസ്സുള്ള രാജസ്ഥാൻ യുവതി ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്കു പോയതും വലിയ വാർത്തയായിരുന്നു. ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി ഹിന്ദു മതം സ്വീകരിച്ചതായും, പാക്കിസ്ഥാനിലേക്ക് പോയ ഇന്ത്യൻ യുവതി ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാനിലേക്ക് പോയ യുവതി ഔദ്യോഗിക രേഖകൾ സഹിതമായിരുന്നു യാത്ര ചെയ്തിരുന്നത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം.
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273