സ്വീഡനിൽ ഖുർആൻ കത്തിച്ചയാളുടെ താമസാനുമതി റദ്ധാക്കാൻ നീക്കം

സ്വീഡൻ്റെ തലസ്ഥാന നഗരിയായ സ്റ്റോക്ക്‌ഹോമിൽ കഴിഞ്ഞ ആഴ്ചകളിൽ ഖുറാൻ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഇറാഖി അഭയാർത്ഥിയുടെ താമസാനുമതി പുനഃപരിശോധിക്കുമെന്ന് സ്വീഡിഷ് മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ രോഷാകുലരാക്കിയ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഇറാഖി അഭയാർത്ഥിയുടെ താമസാനുമതി റദ്ധാക്കുന്നതിനെ കുറിച്ച് ആലോചിക്കുമന്നും ഏജൻസി വ്യക്തമാക്കി. (ചിത്രത്തിൽ സ്വീഡനിൽ ഖുർആൻ കത്തിക്കലിന് തുടക്കം കുറിച്ച സല്‍വാന്‍ മോമിക)

 

അഭയാർത്ഥിയുടെ സ്റ്റാറ്റസിനെ കുറിച്ച് സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിക്ക് അത്തരം വിവരങ്ങൾ ലഭിക്കുമ്പോൾ എടുക്കുന്ന നിയമ നടപടിയാണെന്ന് “റോയിട്ടേഴ്‌സ്” റിപ്പോർട്ട് ചെയ്യുന്നതായി ഏജൻസിയുടെ വക്താവ് പറഞ്ഞു.

സ്വീഡിഷ് ന്യൂസ് ഏജൻസി (ടിടി) ഈ വ്യക്തിക്ക് സ്വീഡനിൽ താൽക്കാലിക റസിഡൻസ് പെർമിറ്റ് ഉണ്ടെന്ന് പ്രസ്താവിച്ചു, അത് 2024-ൽ കാലഹരണപ്പെടും, എന്നാൽ ഏജൻസി ഇപ്പോൾ അയാളുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിച്ച് വരികയാണ്.

വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കുന്നത് തടയാൻ പോലീസിന് കഴിയില്ലെന്ന് സ്വീഡിഷ് കോടതികൾ വിധിച്ചപ്പോൾ, കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമിലെ പ്രധാന പള്ളിക്ക് മുന്നിൽ വെച്ച് ഇയാൾ ഖുറാൻ കോപ്പി കത്തിച്ചു. എന്നാൽ ഖുർആൻ കത്തിക്കുന്നത് തടയാൻ പൊലീസിനെ ഉപയോഗിക്കാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ എന്ന് പഠിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വീഡനിലും ഡെൻമാർക്കിലും ഖുർആൻ കോപ്പി കത്തിക്കുകയും  കീറി കളയുകയും ചെയ്ത സംഭവത്തിൽ  സൌദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. ഡെൻമാർക്ക് എംബസി മേധാവിയെ വിളിച്ച് വരുത്തി സൌദി കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സ്വീഡൻ വിദേശകാര്യ മന്ത്രിയേയും ഇന്ന് സൌദി പ്രതിഷേധമറിയിച്ചു. ഇരുവരും സംഭവത്തെ അപലപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ലോകത്തൂടനീളമുള്ള മുസ്ലീംഗളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ വരുന്നതിനിടെ തിങ്കളാഴ്ച സൌദിയിലെ ജിദ്ദയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. 57 അംഗ രാജ്യങ്ങളുള്ള  കൂട്ടായ്മ യു.എൻ കഴിഞ്ഞാൽ ഏറ്റവും വലിയ കൂട്ടായ്മയാണ്. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ഖുർആൻ അവഹേളനത്തിനിതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റോക്ക് ഹോമിലെ മസ്ജിദിന് പുറത്ത് ഖുര്‍ആന്റെ പേജുകള്‍ കത്തിച്ച സംഭവത്തില്‍ ലോകമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെ അടുത്ത 10 ദിവസത്തിനുള്ളില്‍ മറ്റൊരു ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധം കൂടി നടത്തുമെന്ന് സ്റ്റോക്ക് ഹോമില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സല്‍വാന്‍ മോമിക സ്വീഡിഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ സ്വീഡിഷ് പൊലീസ് 37കാരന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുര്‍ആന്റെ പേജുകള്‍ കീറി തീയിട്ടത്. ഈദ് അല്‍-അദ്ഹയുടെ തുടക്കവും സൗദി അറേബ്യയിലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ അവസാനവും ഒത്തുചേരുന്ന ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ചത് ഇസ്ലാമിക രാജ്യങ്ങളിലടക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തന്റെ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് തനിക്ക് അറിയാമെന്നും ആയിരക്കണക്കിന് വധഭീഷണി സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എക്‌സ്പ്രസെന്‍ പത്രത്തോട് മോമിക പറഞ്ഞു. എന്നാല്‍ വരും ആഴ്ചകളില്‍ വീണ്ടും സമാനമായ പ്രതിഷേധം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ”അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്റ്റോക്ക്‌ഹോമിലെ ഇറാഖ് എംബസിക്ക് മുന്നില്‍ ഇറാഖി പതാകയും ഖുര്‍ആനും കത്തിക്കും”- മോമിക പറഞ്ഞു.

അഭിപ്രായ സ്വതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് അനുമതി നല്‍കിയ പൊലീസ്, എന്നാല്‍ ഒരു വിഭാഗത്തിനെതിരെയുണ്ടായ പ്രതിഷേധം അന്വേഷിക്കുമെന്ന് പിന്നീട് വ്യക്തമാക്കി. പള്ളിക്ക് വളരെ അടുത്ത് വെച്ചാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ പ്രതിഷേധം വിദ്വേഷ കുറ്റകൃത്യത്തില്‍ വരുന്നതല്ലെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെതിരായ പ്രതിഷേധമല്ലെന്നും മോമിക പറയുന്നു.

”തീയിട്ടത് വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കാന്‍ പൊലീസിന് അവകാശമുണ്ട്. അവരുടെ കണ്ടെത്തല്‍ ശരിയും തെറ്റുമാകാം ‘- മോമിക പത്രത്തോട് പറഞ്ഞു, അവസാനം തീരുമാനിക്കേണ്ടത് കോടതിയാണെന്നും മോമിക പറഞ്ഞു. ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധമടക്കമുള്ളവയ്ക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ സ്വീഡിഷ് കോടതി രംഗത്ത് വന്നിരുന്നു. ഇതുകഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയത്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!