സൗദിയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. അൽഹസയിലെ അബൂതോർ ഗ്രാമത്തിലാണ് വീടിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്വീഫിലെ അൽ ഔജാം ഡിസ്ട്രിക്റ്റിലെ ഒരു വീട്ടിലും തീപിടുത്തമുണ്ടായി. സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!