ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം: ‘മിഠായി തിന്നുകൊണ്ടായിരുന്നു ആ കുഞ്ഞ് അവൻ്റെ കൂടെ വന്നത്, രണ്ട് മൂന്ന് പേര്‍ പിന്നാലെ വന്നു’ – ദൃക്‌സാക്ഷി

കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചു വയസ്സുകാരി ചാന്ദ്നിയെ, പിടിയിലായ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ കൂടെ മാർക്കറ്റ് പ്രദേശത്തു കണ്ടിരുന്നതായി ദൃക്‌സാക്ഷിയായ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ. വെള്ളിയാഴ്ച മൂന്നേകാലോടെയാണ് ഇരുവരെയും കണ്ടത്. നീല ബനിയനും കാവി മുണ്ടുമാണ് അസ്ഫാക് ധരിച്ചിരുന്നതെന്ന് താജുദ്ദീൻ പറഞ്ഞു. (ചിത്രത്തിൽ താജുദ്ദീൻ, പ്രതി അസ്ഫാക്)

ചെറിയ പെണ്‍കുട്ടിയുമായി മാര്‍ക്കറ്റിലെ മാലിന്യക്കൂനയ്ക്കരികിലേക്കു പോകുന്നതു കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചെന്നും തന്റെ മകളാണ് ഒപ്പമുള്ളതെന്നുമായിരുന്നു അസ്ഫാക്കിന്റെ മറുപടിയെന്നും മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദ്ദീന്‍ വെളിപ്പെടുത്തി. മദ്യപിക്കുന്നതിനായാണു മാര്‍ക്കറ്റിനുള്ളില്‍ വന്നതെന്ന് അസ്ഫാക് പറഞ്ഞെന്നും അസ്ഫാക്കിനു പിന്നാലെ രണ്ടു മൂന്നും പേര്‍കൂടി സ്ഥലത്തേക്ക് എത്തിയെന്നും മദ്യപസംഘമായതിനാല്‍ പിന്നീടു ശ്രദ്ധിച്ചില്ലെന്നും താജുദ്ദീന്‍ പറഞ്ഞു

‘‘സംശയം തോന്നി അവനോട് ചോദിച്ചു. അപ്പോൾ അവന്റേതാണു കുഞ്ഞെന്നാണു പറഞ്ഞത്. എന്തിനാണു പോകുന്നതെന്നു ചോദിച്ചപ്പോൾ മദ്യപിക്കാനാണു പോകുന്നതെന്നു പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു മൂന്നു പേർ കൂടി അങ്ങോട്ടു പോയി. സംഘംചേർന്നു മദ്യപിക്കാനാണു പോയതെന്നാണു തോന്നുന്നത്. മൂന്നു മണിക്കുശേഷം ഇവിടെ മദ്യപാനം സ്ഥിരമാണ്. കുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് അസ്‌ഫാക് വന്നത്. കുട്ടിയുടെ കയ്യിൽ മിഠായി ഒക്കെ ഉണ്ടായിരുന്നു. അതു കഴിക്കുന്നുമുണ്ടായിരുന്നു. ഇവർ തിരിച്ചുപോകുന്നതു കണ്ടില്ല’’– ചുമട്ടുതൊഴിലാളി പറഞ്ഞു.

കുട്ടിയും അസ്ഫാക്കും ഒരേ ഭാഷയാണു സംസാരിച്ചിരുന്നതെന്നും താന്‍ ഓരോന്നു ചോദിച്ചപ്പോള്‍ അസ്ഫാക് ചാന്ദ്നിയെ തോളിലെടുത്തുവെന്നും താജുദ്ദീൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയും സിസിടിവി ദൃശ്യങ്ങളും കണ്ടതിനു പിന്നാലെ സംശയം തോന്നിയാണ് പൊലീസിനെ വിവരമറിയിച്ചത്.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടുപോയശേഷം ആലുവയിലെ പെരിയാർ തീരത്താണ് ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്‌ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

 

കൊല്ലപ്പെട്ട ചാന്ദ്നി, പ്രതി

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി.

രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

 

 

അസ്ഫാക് കുറ്റം സമ്മതിച്ചു; മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞത് ഇന്നു രാവിലെ: എസ്‌പി

അഞ്ചു വയസ്സുകാരി ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയ സംഭവത്തിൽ പിടിയിലായ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അബോധാവസ്ഥയിലായിരുന്നതിനാൽ പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്.

ഇന്നു രാവിലെ പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാൾക്കു കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണു നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോടു വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ്, ലൈംഗികപീഡനത്തിനിരയായി, കല്ല് കൊണ്ട് തലയ്ക്കടിച്ചു; അതിക്രൂരമായ കൊലപാതകം

അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ്, ലൈംഗികപീഡനത്തിനിരയായി, കല്ല് കൊണ്ട് തലയ്ക്കടിച്ചു; അതിക്രൂരമായ കൊലപാതകം

 

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!