ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; അസം സ്വദേശി കസ്റ്റഡിയിൽ, കുട്ടിയെ കണ്ടെത്താനായില്ല

കൊച്ചി: ആലുവയില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അസം സ്വദേശി അസഫാക്ക് ആലം കസ്റ്റഡിയിൽ. എന്നാൽ കുട്ടിയെ ഇത് വരെ കണ്ടെത്താനായില്ല. ആലുവയിൽ വെച്ച് തന്നെയാണ് അസം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ കുട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് ഇയാൾ കൃത്യമായ മറുപടി പറയുന്നില്ലെന്ന് പൊലീസ് പറയുന്നു.

പൊലീസ് വിശദമായി തന്നെ ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ ഇയാൾ മദ്യ ലഹരിയിലായതിനാൽ കുട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറയുന്നില്ല.

തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ ആറ് വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ട് ദിവസം മുമ്പാണ് ഇയാൾ താമസിക്കാനെത്തിയത്. ഇവിടെ നിന്നാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചത്. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ കെഎസ്ആർടിസി ബസിൽ കയറിയതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഇയാൾ ആലുവയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ്  പൊലീസ് പറയുന്നത്.

തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലുവയിലെ തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കാണാതായത്.

 

കാത്തിരിപ്പ് വിഫലം; കുട്ടിയുടെ മൃതദേഹം കണ്ടെത്തി…

കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരി കൊല്ലപ്പെട്ടു

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!