വൈദ്യുതി കേബിളുകളും ഉപകരണങ്ങളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ ചേര്‍ന്ന് നടത്തിയത് നൂറോളം മോഷണങ്ങൾ
കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷണം പോയ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പൂര്‍ത്തിയാക്കി. ഏഷ്യക്കാരായ അഞ്ച് പ്രവാസികളെയാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികളിൽ നിന്ന് ഉപകരണങ്ങളും ഇലക്ട്രിക് കേബിളുകളും വയറുകളും ഉള്‍പ്പെടെ മോഷണം പോയ കേസുകൾ വര്‍ധിച്ചിരുന്നു. ഇതോടെ ഈ കേസുകൾ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രവാസികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇവര്‍ മോഷ്ടിച്ച വസ്തുക്കള്‍ മിനി ബസിൽ അങ്കാര സ്ക്രാപ്പ് യാർഡിൽ വിറ്റതായി കണ്ടെത്തി.
ഒരു മോഷണത്തിനിടെ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നൂറോളം മോഷണങ്ങൾ ഇവർ നടത്തിയതായും മോഷ്ടിച്ച വസ്തുക്കൾ അങ്കാര സ്‌ക്രാപ്‌യാർഡില്‍ വിറ്റതായും സമ്മതിച്ചു. പിടിയിലായവരെ അന്വേഷണം പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273