തൊഴിൽ കരാറുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ല; സൗദിയിൽ നിരവധി സ്ഥാപനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നിറുത്തി വെച്ചു

സൌദി അറേബ്യയിൽ നിരവധി സ്ഥാപനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ നിറുത്തി വെച്ചു. തൊഴിലാളികളുമായുളള തൊഴിൽ കരാർ ഇലക്ട്രോണിക് രൂപത്തിൽ ഖിവ പോർട്ടലിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കാണ് സേവനങ്ങൾ നിറുത്തി വെച്ചത്. നിലവിലെ തൊഴിൽ കരാർ ഘട്ടം ഘട്ടമായി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റണമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും നിർദ്ദേശം നൽകിയിരുന്നു.

സൌദിയിൽ തൊഴിൽ നിയമങ്ങളിൽ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു തൊഴിലാളികളുമായുള്ള ഇലക്ട്രോണിക് തൊഴിൽ കരാർ. ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിയുമായും തൊഴിൽ കരാർ രൂപപ്പെടുത്തണം. ഇത് തൊഴിലാളി ഖിവ പോർട്ടൽ വഴി അംഗീകരിക്കണമെന്നാണ് ചട്ടം.

മാനവവിഭവ ശേഷി സാമൂഹിക മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് തൊഴിൽ കരാർ ഖിവ പോർട്ടലിലേക്ക് മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം ജൂണിൽ അവസാനിച്ചു. ജൂണിന് മുമ്പ് 50 ശതമാനം തൊഴിലാളികുടെ കരാറുകൾ ഖിവ പോർട്ടലിലേക്ക് മാറ്റണമെന്നായിരുന്നു നിർദ്ദേശം. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ ചില ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കാൻ തുടങ്ങിയത്. തൽക്ഷണ വിസ, സേവനങ്ങളുടെ കൈമാറ്റം, തൊഴിൽ മാറാനുള്ള അഭ്യർത്ഥനകൾ എന്നിവയാണ് നിർത്തലാക്കുന്ന ഇലക്ട്രോണിക് സേവനങ്ങളിൽ പ്രധാനപ്പെട്ടവ.

ഈ വർഷം സെപ്തംബർ അവസാനത്തോടെ പദ്ധതിയുടെ മൂന്നാം ഘട്ടം അവസാനിക്കും. അതിന മുമ്പ് 80 ശതമാനം തൊഴിലാളികളുടേയും തൊഴിൽ കരാറുകൾ ഖിവ പോർട്ടലിലേക്ക് മാറ്റാനാണ് മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയത്.

നിരവധി സേവനങ്ങൾ മന്ത്രാലയം ഖിവ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയത് അജീർ പ്രോഗ്രാമാണ്, ഇത് താൽക്കാലിക ജോലികൾ സംഘടിപ്പിക്കുന്നതിലും തൊഴിലാളികളെ കണ്ടെത്തുന്നതിനും തൊഴിലുടമകളെ സഹായിക്കും.

ഖിവ പ്ലാറ്റ്‌ഫോമിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സസ് പ്രോഗ്രാം ഏകീകരിച്ചു. പ്രാദേശിക തൊഴിൽ മേഖലയ്ക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയ സേവനങ്ങളും പരിഹാരങ്ങളും ഖിവ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാകും.

തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസടക്കാൻ ഇനി മദ ഡെബിറ്റ് കാർഡുകളുും ക്രഡിറ്റ് കാർഡുകളും ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ സദാദ് പെയ്മെൻ്റ് സംവിധാനം വഴി മാത്രമേ ഫീസടക്കാൻ സാധിച്ചിരുന്നുള്ളൂ. ഇനി മുതൽ ഖിവ ഡിജിറ്റൽ വാലറ്റ് വഴി സേവനം എളുപ്പമാകും. അടച്ച പണം ഭാഗികമായി തിരിച്ചെടുക്കാനും ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രാലയം വിശദീകരിച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!