‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെ; മക്കളുടെ ഭാവി നശിപ്പിച്ചു’: പാക്കിസ്ഥാനിലേക്ക് പോയ അഞ്ജുവിനെതിരെ പിതാവ് – വീഡിയോ
പാക്കിസ്ഥാനിലേക്ക് പോയി ഫെയിസ് ബുക്ക് സുഹൃത്തിനെ കല്യാണം കഴിച്ച ഇന്ത്യൻ യുവതി അഞ്ജുവിനെതിരെ, പിതാവ് ഗയാ പ്രസാദ് തോമസ്.
‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. അഞ്ജുവും പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയുമായി വിവാഹം കഴിഞ്ഞെന്ന റിപ്പോർട്ട് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയും രണ്ട് മക്കളുടെ അമ്മയുമായ അഞ്ജുവാണ് നാട് വിട്ട് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കു പോയി ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചത്.
അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നും മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ബൗന ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഗയാ പ്രസാദ് തോമസ് പറഞ്ഞു. ‘‘രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല. അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു’’– അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ജുവിനെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹം മറുപടി നൽകി. ‘‘ഞാൻ പ്രാർഥിക്കുന്നു, അവൾ അവിടെ മരിക്കട്ടെ’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌ലാം മതം സ്വീകരിച്ചതിനുശേഷം അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അഞ്ജു കാമുകൻ നസ്റുല്ലയോടൊപ്പം പാക്കിസ്ഥാനിൽ
എന്നാൽ ഈ വിവാഹത്തിൻ്റെ തലേ ദിവസം പോലും നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് നസ്‌റുല്ലയും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോർട്ട് പുറത്തുവന്നത്.
‘‘അഞ്ജു എന്നെ സന്ദർശിക്കാനായാണ് പാക്കിസ്ഥാനിലെത്തിയത്. പക്ഷേ, ഞങ്ങൾക്കു വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല. വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തിരിച്ചുപോകും. എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്’’ എന്ന് നസ്‌റുല്ല വാർത്താ ഏജൻസിയായ പിടിഐയോടു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പെഷാവറിൽനിന്ന് 300 കിലോമീറ്ററോളം അകലെ കുൽഷോ ഗ്രാമത്തിൽനിന്നുള്ള വ്യക്തിയാണ് നസ്‌റുല്ല.
(അഞ്ജു, ഭർത്താവ് അരവിന്ദ്)
രാജസ്ഥാനിലെ അൽവാർ ജില്ലയിൽനിന്നുള്ള അഞ്ജു (34) കഴിഞ്ഞ ദിവസമാണ് സുഹൃത്തായ നസ്‌റുല്ലയെ കാണാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്ക് പൊലീസ് അഞ്ജുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും രേഖകൾ യഥാർഥമാണെന്നു മനസ്സിലാക്കി യാത്രാനുമതി നൽകുകയായിരുന്നു.
2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദും രണ്ട് മക്കളും അഞ്ജു ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് അഞ്ജുവും നസ്റുല്ലയും വിവാഹിതരായി എന്ന റിപ്പോർട്ടും വീഡിയോയും പുറത്ത് വരുന്നത്.
അഞ്ജുവും നസ്റുല്ലയും ഒന്നിച്ചുളള വീഡിയോ കാണാം…
Video: Indian girl #Anju with her Pakistani friend Nasrullah Khan in his home district Dir pic.twitter.com/jJJaCmxq1U
— Naimat Khan (@NKMalazai) July 25, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273