ഭർത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു ഫെയിസ് ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചതായി റിപ്പോർട്ട് – വീഡിയോ

ന്യൂഡൽഹി∙ ഫെയ്സ്ബുക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തിയ രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജു, ആ സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയ അഞ്ജു, പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചു. മതപരിവർത്തനത്തെ തുടർന്ന് അഞ്ജു ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മലകണ്ട് ഡിവിഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നസീർ മെഹ്മൂദ് സത്തി, അഞ്ജുവിന്റെയും (35), നസ്റുല്ലയുടെയും (29) വിവാഹം സ്ഥിരീകരിച്ചു. അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചശേഷം ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും നസീർ മെഹ്മൂദ് സത്തി വ്യക്തമാക്കി. നസ്‌റുല്ലയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണു ദമ്പതികള്‍ കോടതിയിൽ ഹാജരായത്. സുരക്ഷാ കാരണങ്ങളാൽ, പൊലീസ് സുരക്ഷയിൽ കോടതിയിൽനിന്ന് യുവതിയെ നസ്‌റുല്ലയുടെ വീട്ടിലേക്കു കൊണ്ടുപോയി.

അതേ സമയം ഇവരുടെ വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല.

നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് നസ്‌റുല്ലയും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോർട്ട് പുറത്തുവന്നത്.

2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്, ഭാര്യ ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.

 

ഇരുവരും ചേർന്നുളള വീഡിയോ കാണാം..

 

ഫെയ്സ്ബുക്കിലൂടെയുള്ള പരിചയത്തിൽ തന്നെ കാണാനായി അതിർത്തി കടന്നെത്തിയ ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്നായിരുന്നു നസ്റുല്ല കഴിഞ്ഞ ദിവസം വിശദീകരിച്ചത്.  അഞ്ജുവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തന്നെ മടങ്ങുമെന്നും ഇരുപത്തൊൻപതുകാരനായ നസ്‌റുല്ല വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് പിറകെയാണ് ഇരുവരും വിവാഹം കഴിച്ചതായി വാർത്തകൾ പുറത്ത് വരുന്നത്.

2019ലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.

‘‘അഞ്ജു എന്നെ സന്ദർശിക്കാനായാണ് പാക്കിസ്ഥാനിലെത്തിയത്. പക്ഷേ, ഞങ്ങൾക്കു വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല. വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തിരിച്ചുപോകും. എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്’’ എന്ന് നസ്‌റുല്ല വാർത്താ ഏജൻസിയായ പിടിഐയോടു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പെഷാവറിൽനിന്ന് 300 കിലോമീറ്ററോളം അകലെ കുൽഷോ ഗ്രാമത്തിൽനിന്നുള്ള വ്യക്തിയാണ് നസ്‌റുല്ല.

രാജസ്ഥാനിലെ അൽവാർ ജില്ലയിൽനിന്നുള്ള അ‍ഞ്ജു (34) കഴിഞ്ഞ ദിവസമാണ് സുഹൃത്തായ നസ്‌റുല്ലയെ കാണാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്ക് പൊലീസ് അഞ്ജുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും രേഖകൾ യഥാർഥമാണെന്നു മനസ്സിലാക്കി യാത്രാനുമതി നൽകുകയായിരുന്നു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!