മക്കയിൽ മാതാ പിതാക്കളേയും രണ്ട് സഹോദരന്മാരേയും വെടിവെച്ച് കൊന്ന ശേഷം മൃതദേഹങ്ങൾ കത്തിച്ചു; പ്രതികളായ രണ്ട് മക്കൾക്ക് വധശിക്ഷ നൽകി

മക്കയിൽ മാതാപിതാക്കളേയും രണ്ട് സഹോദരന്മാരേയും കൊലപ്പെടുത്തുകയും, ശേഷം മൃതദേഹം കത്തിക്കുകയും ചെയ്ത കേസിൽ രണ്ട് സ്വദേശി സഹോദരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പിലാക്കി.

സൌദി പൌരന്മാരായ അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ ഗസായി അൽ-ഹാർത്തിയും, അയാളുട സഹോദരി ഒഹൂദൂം ചേർന്നാണ് കൂര്രമായ കൊലപാതകം ആസുത്രണം ചെയ്ത് നടപ്പിലാക്കിയത്.

പ്രതികൾ രണ്ട് പേരും ചേർന്ന് ഇവരുടെ പിതാവിനും, മാതാവായ ഫാത്തിമ ബിൻത് ഹമദ് അൽ-ഹാർത്തിയെയും, പ്രതികളുടെ രണ്  സഹോദരന്മാരായ അബ്ദുല്ല, അബ്ദുൾ-റഹ്മാൻ എന്നിവരേയുമാണ് കൊലപ്പെടുത്തിയത്. ഇവർക്ക് രാത്രി ഭക്ഷണത്തിൽ അമിതമായ തോതിൽ ഉറക്ക ഗുളിക നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

പ്രതികൾ കൃത്യം ചെയ്തതിനെ കുറിച്ച് മന്ത്രാലയം ഇങ്ങിനെ വിശദീകരിച്ചു:

പിതാവിനും, മാതാവിനും, സഹോദരന്മാർക്കും രാത്രി ഭക്ഷണത്തിൽ ഉറക്ക് ഗുളിക നൽകി ഇവരെ മയക്കി കിടത്തി. പിറ്റേന്ന് രാവിലെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരൻ അബ്ദുൾ റഹ്മാനെ ഇവർ വെടിവെച്ച് കൊന്നു. ശേഷം വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്ന സഹോദരൻ അബ്ദുള്ളയെയും വെടിവെച്ച് കൊലപ്പെടുത്തി. തുടർന്ന് ഉറങ്ങി കിടിക്കുകയായിരുന്ന മാതാവിൻ്റെ കിടപ്പുമുറിയിലെത്തി അവരേയും ഉറക്കത്തിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ സമയം പിതാവ് വീട്ടിലുണ്ടായിരുന്നില്ല.

ശേഷം ഇരുവരും ചേർന്ന് മൃതദേഹങ്ങൾ അവരുടെ ഉടമസ്ഥതയിലുള്ള ഒരു റസ്റ്റ് ഹൌസിലേക്ക് മാറ്റി. അതിന് ശേഷം അവരുടെ പിതാവിനെ തന്ത്രത്തിൽ റസ്റ്റ് ഹൌസിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വെച്ച് അദ്ദേഹത്തേയും പ്രതികൾ വെടിവെച്ച് കൊല്ലുകയും ചെയ്തു. പ്രതികളുടെ ക്രൂരത ഇതും കൊണ്ടും അവസാനിച്ചില്ല. അവർ പെട്രോളൊഴിച്ച് റസ്റ്റ് ഹൌസിനകത്തിട്ട് മൃതദേഹങ്ങൾ കത്തിച്ചതായും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

സംഭവത്തെ തുടർന്ന് സുരക്ഷാ അധികാരികൾ പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ പ്രതികൾ കുറ്റം ചെയ്തതായി ബോധ്യമായതിനാൽ തുടർ നടപടികൾക്കായി കോടതിക്ക് റഫർ ചെയ്തു, പ്രതികൾക്കെതിരെ കുറ്റം തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കോടതിൽ ഹാജരാക്കി.

പ്രതികൾ ചെയ്തത് വളരെ വലിയ കുറ്റവും ഹീനവും നീചവുമായ കൃത്യവുമായതിനാൽ കോടതി സഹോദരങ്ങളായ പ്രതികളെ വധശിക്ഷക്ക് വിധിച്ചു. വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ വധ ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിറക്കുകായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വിശീദകരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!