ഫെയിസ്ബുക്ക് സൗഹൃദം പ്രണയമായി; പാകിസ്ഥാനി ആണ്‍സുഹൃത്തിനെ കാണാന്‍ വിവാഹിതയായ സ്ത്രീ പാകിസ്ഥാനിലെത്തി, തിരിച്ച് വിളിക്കുമെന്ന് ഭർത്താവ്

പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍നിന്ന് യുവതി ഇന്ത്യയിലേക്കെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്‌ ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽനിന്നു വിവാഹിതയായ സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പൊലീസ്.

ഫെയ്‌സ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്താനിലേക്ക് കടന്നത് . ഉത്തര്‍ പ്രദേശിലെ കൈലോര്‍ ഗ്രാമവാസിയും രാജസ്ഥാനിലെ ആള്‍വാറിലെ താമസക്കാരിയുമായ അഞ്ജു എന്ന 34-കാരിയാണ് അതിര്‍ത്തി കടന്നത്. പാകിസ്താനിയും 29-കാരനുമായ നസ്‌റുള്ളയെ കാണാനാണ് അഞ്ജു നാടുവിട്ടത്. നിലവില്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ ജില്ലയിലാണ് അഞ്ജു ഇപ്പോള്‍ ഉള്ളത്.

മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്‌റുള്ളയുമായി കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് അഞ്ജു ഫെയ്‌സ്ബുക്ക് സൗഹൃദത്തിലാകുന്നത്. വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും അമ്മയാണ് അഞ്ജു. ഇവര്‍ പാകിസ്താനിലുണ്ടെന്നും നസ്‌റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാകിസ്താന്‍ പോലീസ് പറഞ്ഞു. ആദ്യം അഞ്ജുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും യാത്രാരേഖകള്‍ കൃത്യമായിരുന്നതിനാല്‍ വിട്ടയയ്ക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

അഞ്ജു പാകിസ്താനിലേക്ക് പോയതിന് പിന്നാലെ രാജസ്ഥാന്‍ പോലീസ് അന്വേഷണങ്ങള്‍ക്കായി അവരുടെ ഭിവാഡിയിലെ വീട്ടില്‍ എത്തിയിരുന്നു. വ്യാഴാഴ്ച, ജയ്പുരിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍നിന്ന് പോയതെന്നും എന്നാല്‍ പാകിസ്താനിലേക്കാണ് പോയതെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും ഇവരുടെ ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. അഞ്ജുവിന് നിയമാനുസൃത പാസ്‌പോര്‍ട്ടുണ്ടെന്നും വിഷയത്തില്‍ അവരുടെ കുടുബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഭിവാഡി എ.എസ്.പി. സുജിത് ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു. അഞ്ജുവും നസ്‌റുള്ളയും തമ്മില്‍ രണ്ട്മൂന്നു കൊല്ലമായി സൗഹൃദത്തിലാണെന്നാണ് വിവരം.

ഭിവാഡിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരാണ് അഞ്ജുവും അരവിന്ദും. താന്‍ ലാഹോറിലാണ് ഉള്ളതെന്ന് പറഞ്ഞ് അഞ്ജു, അവരുടെ സഹോദരിയെ വിളിച്ചിരുന്നെന്നും പിന്നീട് വാട്ട്‌സാപ്പ് കോളിലൂടെ സംസാരിച്ചിരുന്നെന്നും അരവിന്ദ് മാധ്യമങ്ങളോടു പറഞ്ഞു. താന്‍ അഞ്ജുവിനോട് സംസാരിക്കുമെന്നും തിരിച്ചുവരാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ജു വീട്ടിലേക്ക് മടങ്ങിവരുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. വിദേശത്ത് ജോലിക്ക് പോകാന്‍ 2020-ലാണ്‌ അഞ്ജു പാസ്‌പോര്‍ട്ട് എടുത്തതെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു. ഭാര്യയ്ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ ആരെങ്കിലുമായും ബന്ധമുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

2019ൽ പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി ഇന്ത്യയിലക്ക് എത്തിയ പാക്കിസ്ഥാൻ സ്വദേശി സീമ ഗുലാം ഹൈദറിന്റെ കഥയുമായി സാമ്യമുള്ളതാണു അഞ്ജുവിന്റെ കഥ. എന്നാൽ സീമ രാജ്യത്തെത്തിയത് വീസയില്ലാതെ നേപ്പാൾ വഴിയായിരുന്നു. അഞ്ജുവാകട്ടെ നിയമപരമായി വാഗാ അട്ടാരി അതിർത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!