ഗ്യാൻവാപി പള്ളി പരിസരത്ത് ശിവലിംഗം ഉണ്ടെന്ന വാദം; പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്താൻ കോടതിയുടെ അനുമതി

ഉത്തർപ്രദേശിലെ വാരാണസി ഗ്യാൻവാപി പള്ളി പരിസരത്തു ശാസ്ത്രീയ പരിശോധനയ്ക്ക് കോടതി അനുമതി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടാണ് (എഎസ്ഐ) വാരാണസി ജില്ലാ കോടതി പരിശോധനയ്ക്കു നിർദേശിച്ചത്. പള്ളി പരിസരത്തു ശിവലിംഗം ഉണ്ടെന്നു പറയപ്പെടുന്നതും ബാരിക്കേഡ് കെട്ടിത്തിരിച്ചതുമായ ‘ഗർഭഗൃഹം’ ഒഴികെയുള്ള ഭാഗത്താണു പരിശോധന നടത്തേണ്ടത്.

ക്ഷേത്രം നിലനിന്നിടത്താണു പള്ളി നിർമിച്ചതെന്ന് ആരോപിച്ചു നാല് സ്ത്രീകൾ മേയ് മാസത്തിൽ നൽകിയ ഹർജി അനുവദിച്ചാണു കോടതിയുടെ തീരുമാനം. ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ഓഗസ്റ്റ് നാലിനു സമർപ്പിക്കണമെന്നു കോടതി വ്യക്തമാക്കി. മേൽക്കോടതികളിൽ ഈ ഉത്തരവ് ചോദ്യം ചെയ്യാനാകും. ‘ഗർഭഗൃഹം’ ഭാഗത്ത് സീൽ ചെയ്യാൻ കഴിഞ്ഞ വർഷം സുപ്രീം കോടതിയാണ് ഉത്തരവിട്ടത്.

 

പള്ളി പരിസരത്തു കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തെപ്പറ്റിയുള്ള ശാസ്ത്രീയ പഠനം മാറ്റിവയ്ക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തുമ്പോൾ, ശിവലിംഗത്തിനു കേടുപാടു സംഭവിക്കാനുള്ള സാധ്യതയാണ് അന്ന് സോളിസിറ്റർ ജനറൽ ഉന്നയിച്ചത്.

വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഗ്യാന്‍വ്യാപി മസ്ജിദ്. 2019 മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിടുന്നത്. 600 കോടിയുടെ പദ്ധതിയാണ് കാശി വിശ്വനാഥ് കോറിഡോര്‍. ഇതിനായി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. ചുറ്റുമുള്ള 300 വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കണം. ഈ 45,000 ചതുരശ്ര അടിയ്ക്കുള്ളിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

കാശി വിശ്വനാഥ കോറിഡോര്‍ പദ്ധതി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പദ്ധതിയുടെ രൂപരേഖാ വിഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പള്ളിയെ പദ്ധതി പ്രദേശത്തിനുള്ളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ക്ഷേത്രത്തിന്റെ വികസനപദ്ധതിയില്‍ പള്ളി നിന്ന ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തന്റെ മണ്ഡലത്തിലേക്കായി തയാറാക്കിയിട്ടുള്ളത്.

1930കള്‍ മുതല്‍ ഗ്യാന്‍വ്യാപി മസ്ജിദ് കൈവശപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമം നടത്തിവരികയാണ്. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ബാബരി മാതൃകയില്‍ ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ വിഗ്രഹം കടത്താനുള്ള ശ്രമം. നന്തി വിഗ്രഹം പള്ളി വളപ്പിനുള്ളിലെ വടക്കന്‍ മതിലിന്റെ അടുത്ത് കുഴിച്ചിടാന്‍ സംഘ്പരിവാര്‍ ശ്രമം നടത്തുകയായിരുന്നു. ശിവക്ഷേത്രങ്ങളിലെ പ്രവേശനകവാടത്തില്‍ സാധാരണ കണ്ടുവരാറുള്ളതാണ് നന്തിയുടെ വിഗ്രഹം. ഇത്തരത്തില്‍ പഴക്കമുള്ള വിഗ്രഹങ്ങളിലൊന്ന് പകല്‍ വെളിച്ചത്തില്‍ പള്ളിവളപ്പില്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്നത് പള്ളിക്കമ്മിറ്റിക്കാര്‍ കയ്യോടെ പിടികൂടിയിരുന്നു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!