വന്‍ റിക്രൂട്ട്‌മെൻ്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

ദുബൈ: വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തില്‍ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.

യാത്രാ ആവശ്യങ്ങള്‍ ശക്തമാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷം വന്‍ ലാഭവര്‍ധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളില്‍  1,500 പേരെ ദുബൈയില്‍ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ട് കസ്റ്റമര്‍ സര്‍വീസ്, ബാഗേജ് ഹാന്‍ഡ്‌ലിങ്, അടുക്കള ജീവനക്കാര്‍, കോള്‍ സെന്റര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക.

ഇതിന് പുറമെ വിദഗ്ധ തൊഴില്‍ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞര്‍, മറ്റ് മാനേജ്‌മെന്റ് തസ്തികകള്‍ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വര്‍ഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയര്‍ത്തിയിരുന്നു. പ്രതിവര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് നിയമനം. നിലവില്‍ 46,000 ജീവനക്കാരാണ് ഡിനാറ്റയിലുള്ളത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!