ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ് തെക്കൻ സൗദിയിലെ നജ്റാനിൽ മരിച്ചത്.

ഖമീസ് മുശൈത്തിൽ ആർ.സി കോള  കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീരവേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12), സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്‌റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!