നാളെ മുഹറം ഒന്ന്; സൗദിയിൽ നാളെ പുതുവർഷത്തിന് തുടക്കം – സുപ്രീം കോടതി
സൗദിയിൽ നാളെ പുതുവർഷത്തിന് തുടക്കം. ഹിജ്റ 1445 ലെ ആദ്യ ദിവസമായ മുഹറം 1 നാളെ ബുധനാഴ്ച (19-ജൂലൈ-2023) ന് ആയിരിക്കുമെന്ന് സൌദി സുപ്രീം കോടതി അറിയിച്ചു.
ചന്ദ്രപ്പിറവി സംബന്ധിച്ച് മാസപ്പിറവി കമ്മറ്റികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ അവലോകനം ചെയ്തുകൊണ്ടാണ് സുപ്രീം കോടതി അറിയിപ്പ് പുറത്തിറക്കിയത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടതായി തെളിവുകളോടെയുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനാൽ ഇന്ന് ചൊവ്വാഴ്ച ദുൽഹജ്ജ് 30 പൂർത്തിയാക്കി നാളെ (ബുധനാഴ്ച) മുഹറം ഒന്നായി കണക്കാക്കുന്നതായി സുപ്രീം കോടതി വിശദീകരിച്ചു.
മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ മുഹറം ഒന്ന് ആകാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറങ്ങിയിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273