സൗദിയിലെ റെഡ് സീ അന്താരാഷ്ട്ര എയർപോർട്ടിൻ്റെ എയർ ഓപ്പറേഷൻ കരാറുകൾ പൂർത്തിയായി; ഈ വർഷം തന്നെ സന്ദർശകരെ സ്വീകരിക്കും, ജല റൺവേ ഉൾപ്പെടുന്ന അറബ് മേഖലയിലെ ആദ്യ വിമാത്താവളം

സൗദിയിലെ റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിന്റെ എയർ ഓപ്പറേഷൻ കരാറുകൾ പൂർത്തീകരിച്ചതായി റെഡ് സീ ഇന്റർനാഷണൽ അറിയിച്ചു. കൂടാതെ പദ്ധതിയുടെ മറ്റൊരു ഘട്ടം കൂടി പൂർത്തീകരിച്ച് വരുന്നതായും കമ്പനി വെളിപ്പെടുത്തി.

വാസ്തുവിദ്യയിൽ വൈദഗ്ദ്ധ്യം നേടിയ “ഫോസ്റ്റർ ആൻഡ് പാർട്‌ണേഴ്‌സ്” എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ പ്രധാന പാസഞ്ചർ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. ഇതും വൈകാതെ പൂർത്തീകരിക്കും.

അന്താരാഷ്ട്ര എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് കമ്പനിയായ “ഫോസ്റ്റർ & പാർട്‌ണേഴ്‌സ്” രൂപകല്പന ചെയ്ത, പുനരുദ്ധരിക്കാവുന്ന ഒരു വിമാനത്താവളമായാണ് റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് വിശേഷിപ്പിക്കപ്പെടുന്നത്. ഈ വർഷം (2023-ൽ) തന്നെ ആദ്യ സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതിയനുസിരച്ചാണ് നിർമ്മാണ ജോലികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 2030-ഓടെ ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിലൂടെ പ്രതിവർഷം ഒരു ദശലക്ഷം വിനോദസഞ്ചാരികൾക്ക് വിമാനത്താവളം ഉപയോഗിക്കാനാകും. ഇത് മണിക്കൂറിൽ പരമാവധി 900 യാത്രക്കാർക്ക് പ്രയോജനം ചെയ്യും.

വിനോദസഞ്ചാര ദ്വീപുകളിൽ സേവനമനുഷ്ഠിക്കുന്നതിനായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ മേൽനോട്ടത്തിൽ റെഡ് സീ കമ്പനി നിർമ്മിക്കുന്ന ജലവിമാനത്താവളങ്ങളുമായി റെഡ് സീ വിമാനത്താവളത്തെ ബന്ധിപ്പിക്കും. ആംഫിബിയസ് വിമാനങ്ങൾക്കുള്ള ജല റൺവേ ഉൾപ്പെടുന്ന മേഖലയിലെ തന്നെ ആദ്യ വിമാനത്താവളമായിരിക്കും ഇത്.

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!