പൊലീസ് വാഹനം കണ്ടതോടെ പ്രവാസിക്ക് പരുങ്ങൽ; വിശദമായ പരിശോധനയിൽ കാറിനുള്ളില്‍ നിന്ന് വിദേശ മദ്യം പിടികൂടി
കുവൈത്തില്‍ വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി പിടിയില്‍. 14 കുപ്പി വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അഹ്മദി സുരക്ഷാ പട്രോള്‍ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാള്‍ കുടുങ്ങിയത്. പരിശോധനയിൽ കാറിനുള്ളില്‍ നിന്ന് വിദേശ മദ്യം കണ്ടെടുത്തു. പൊലീസ് പട്രോള്‍ വാഹനം സമീപത്ത് കൂടി ഓടിച്ചു പോയപ്പോള്‍ ഇയാള്‍ പരുങ്ങി. പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഇതോടെയാണ് കാറിന്റെ മുമ്പിലെ സീറ്റിന് സമീപം ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. മദ്യം ഒളിച്ചു കടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് പിടിയിലായ ഈജിപ്ത് സ്വദേശിയെയും പിടിച്ചെടുത്ത മദ്യക്കുപ്പികളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന് കൈമാറി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273