യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു; ശക്തമായ മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ വേനൽകാലത്ത് ഇതാദ്യമായി ശനിയാഴ്ച യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ജൂലൈ 15 ന് അബുദാബിയിൽ ഉച്ചകഴിഞ്ഞ് 2.30 ന് ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) 50.1 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ഈയിടെയായി, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മിതമായ കാറ്റും കൊണ്ട് താപനില ഉയരുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച അബുദാബിയിലും ദുബായിലും താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തി. എമിറേറ്റുകളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏറ്റവും ചൂടേറിയ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിയാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും യുഎഇയിലെ ഡോക്ടർമാർ താമസക്കാരോട് നിർദേശിച്ചിട്ടുണ്ട് . ജലാംശം നിലനിർത്തുന്നതിനും ഇലക്ട്രോലൈറ്റുകളുടെ നഷ്ടം തടയുന്നതിനും ഇത് സഹായകരമാകുമെന്നും വിദഗ്ധർ പറയുന്നു.
പുറം ജോലികൾ ഒഴിവാക്കണം. നേരിട്ട് സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ സൺസ്‌ക്രീൻ, സൺഗ്ലാസു തുടങ്ങിയവ ഉപയോഗിച്ച് സ്വയം പരിരക്ഷിക്കാം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയിൽ ഉചിതം.
യുഎഇയിൽ ‘ഉച്ചവിശ്രമം’ ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശത്തിലോ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ജോലി ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. തുടർച്ചായായ 19ാം വർഷമാണ് യുഎഇയിൽ ഉച്ചവിശ്രമം നിർബന്ധമാക്കന്നത്. കടുത്ത ചൂടിൽ ജീവനക്കാർക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണിത്.
ഉച്ചവിശ്രമ നിയമം പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം എന്ന തോതിൽ പിഴ ചുമത്തും. നിരോധിത സമയങ്ങളിൽ ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യപ്പെടുമ്പോൾ പരമാവധി പിഴ തുക 50,000 ദിർഹം ആയിരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273