സീറ്റിനെ ചൊല്ലി തര്‍ക്കം; എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥനെ തല്ലി യാത്രക്കാരൻ
എയർ ഇന്ത്യ വിമാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ യാത്രക്കാരൻ ആക്രമിച്ചു. ജൂലൈ 9ന് സിഡ്നി–ഡൽഹി വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസിൽ നിന്ന് സീറ്റ് തകരാറിനെ തുടർന്ന് ഇക്കോണമി ക്ലാസിലേക്കു മാറിയ എയർ ഇന്ത്യ ഉദ്യോഗസ്ഥനാണ് ദുരനുഭവം ഉണ്ടായത്. മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു യാത്രക്കാരന്റെ മോശം പെരുമാറ്റം.
എയർ ഇന്ത്യ ഉദ്യോഗസ്ഥന് വിമാനത്തിൽ 30സി സീറ്റാണ് അനുവദിച്ചിരുന്നത്. മറ്റു യാത്രക്കാർ ഉണ്ടായിരുന്നതിനാൽ 25–ാം നിരയിലെ സീറ്റാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ‘‘ഉദ്യോഗസ്ഥൻ തന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരനോട് മയത്തിൽ സംസാരിക്കാൻ പറഞ്ഞു. പക്ഷേ, അയാൾ അദ്ദേഹത്തെ അടിച്ചു. തലപിടിച്ചു കുലുക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.’’– ദൃക്സാക്ഷി വെളിപ്പെടുത്തി. വിമാനത്തിലെ ജീവനക്കാർക്കും അക്രമിയെ നിയന്ത്രിക്കാനായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ പിൻസീറ്റിലേക്കു മാറിയിരുന്നു.
മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം യാത്രക്കാരൻ മോശമായി പെരുമാറിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ഇത്തരം രീതികൾ അനുവദിക്കില്ലെന്നും അദ്ദേഹത്തിനു മുന്നറിയിപ്പു നൽകിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഡൽഹിയിൽ ലാൻഡ് ചെയ്ത ഉടന്‍ തന്നെ അക്രമിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. തുടർന്ന് ഇയാൾ എയർ ഇന്ത്യയോട് ക്ഷമാപണം നടത്തി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273