സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വൻ തീ പിടുത്തം; അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചു

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ക്കഷോപ്പില്‍ വൻ അഗ്നിബാധ. തീ പിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിൽ ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പത്ത് പേര്‍ മരിച്ചതായി സംഭവ സ്ഥലത്തുള്ളവര്‍ പറയുന്നു. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്.

മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share