ആംബുലൻസിന് അപകടം സംഭവിച്ചിട്ടും ‘വിവരങ്ങൾ തിരക്കാനുള്ള മര്യാദപോലും മന്ത്രിക്കുണ്ടായില്ല, ഭാര്യ ഐസിയുവിൽ’; പ്രതികരിച്ച് രോഗിയുടെ ഭർത്താവ്

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ച് അപകടമുണ്ടായ സംഭവത്തിൽ അന്വേഷിക്കാനുള്ള സാമാന്യ മര്യാദപോലും മന്ത്രിക്കുണ്ടായില്ലെന്ന്  ആംബുലൻസിലുണ്ടായിരുന്ന രോഗി ദേവികയുടെ ഭർത്താവ് എസ്.എൽ.അശ്വകുമാർ പറഞ്ഞു.

 

‘‘അപകടമുണ്ടായപ്പോൾ മന്ത്രി ഇറങ്ങി തിരക്കിയെന്ന് പറയുന്നു. എന്നാൽ ഞങ്ങളോട് ഒന്നും തിരക്കിയിട്ടില്ല. മന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിട്ടുമില്ല. എന്റെ ഭാര്യ ഐസിയുവിലാണ്. ഇനി കീഹോൾ ശസ്ത്രക്രിയ ചെയ്യണം. പൊലീസ് എന്നെ സ്റ്റേഷനിലേക്ക് വിളിച്ച് മൊഴിയെടുപ്പിക്കാനാണ് ശ്രമിച്ചത്. എനിക്ക് തോളെല്ലിന് പൊട്ടലുണ്ട്. ഇതു പോലും പരിഗണിക്കാതെയാണ് മൊഴിയെടുക്കാൻ ശ്രമിച്ചത്. ആംബലുൻസ് ഡ്രൈവർ ഞങ്ങളെ സഹായിക്കാനാണ് ശ്രമിച്ചത്. ആംബലുൻസ് ‍ഡ്രൈവർക്കെതിരെ കേസെടുക്കേണ്ട സാഹചര്യമില്ല. പൊലീസ് ജീപ്പ് ഡ്രൈവറാണ് തെറ്റുകാണിച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട രോഗിയെ വേഗത്തിലെത്തിക്കാനായിരുന്നു ശ്രമം. ആംബുലൻസ് ‍ഡ്രൈവറോടുപോലും മോശമായാണ് പൊലീസ് പെരുമാറിയത്. പൊലീസിൽനിന്ന് നീതികിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. അപകടവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ, കലക്ടർ, പൊലീസ് കമ്മിഷണർ തുടങ്ങിവർക്ക് നാളെ പരാതി നൽകും..’’– അശ്വകുമാർ പറഞ്ഞു. പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ നിയമപരമായി നേരിടുമെന്ന് ആംബുലൻസ് ഡ്രൈവർ നിതിനും പ്രതികരിച്ചിരുന്നു.

 

അപകടത്തെതുടർന്ന് ഇരുഡ്രൈവർമാർക്കെതിരേയും പൊലീസ് കേസെടുത്തു. പൊലീസ് ഡ്രൈവർ സിജുലാല്‍ (35), ആംബുലൻസ് ഡ്രൈവർ കെ.നിതിൻ (24) എന്നിവർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ആംബുലൻസിലുണ്ടായിരുന്ന രോഗി ദേവികയുടെ ഭർത്താവ് എസ്.അശ്വകുമാറിന്റെ മൊഴിയിലാണ് കേസ്. മന്ത്രിയുടെ വാഹനത്തിന് പുറമേ ആംബുലൻസ് ഡ്രൈവറും നിയമം ലംഘിച്ചതായാണ് പൊലീസിന്റെ വിചിത്ര കണ്ടെത്തൽ.

അലക്ഷ്യമായി വാഹനം ഓടിക്കൽ, ശരീര ഭാഗങ്ങളിൽ പൊട്ടലിന് കാരണമായ അപകടം ( 279, 337,338) വകുപ്പുകൾ പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന രീതിയിലാണ് കേസ്.

 

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തിനു പൈലറ്റ് പോയ പൊലീസ് ജീപ്പ്, രോഗിയുമായി പോയ അംബുലൻസിൽ ഇടിച്ചായിരുന്നു അപകടം. സംഭവത്തിൽ 5 പേർക്ക് പരുക്കേറ്റിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു, ഉംലജ്, റാബഗ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!