‘ഈ തൊപ്പി വീട്ടിൽ മതി, ജോലിക്കിടയിൽ മതം വേണ്ട’: കണ്ടക്ടറോട് ആക്രോശിച്ച് യുവതി – വിഡിയോ

ജോലി സമയത്തു ബസ് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ‌റേഷന്‍ (ബിഎംടിസി) ബസിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്. സർക്കാർ ജോലിയുടെ ഭാഗമായുള്ള യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നു യുവതി ആവർത്തിക്കുന്നതു വിഡിയോയിൽ കേൾക്കാം. പ്രചരിക്കുന്ന വിഡിയോയിൽ കണ്ടക്ടറുടെ മുഖം മാത്രമേയുള്ളൂ, യുവതിയെ കാണാനില്ല. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ, മതാനുഷ്ഠാനങ്ങൾ വീട്ടിൽ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി കർക്കശമായി പറയുന്നുണ്ട്.

‘‘ഞാൻ വർഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്’’ എന്നു കണ്ടക്ടർ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തിൽ തന്നെയായിരുന്നു. ‘‘നിങ്ങൾ ഇങ്ങനെ തൊപ്പി ധരിക്കുന്നത് നിയമാനുസൃതമല്ല. നിയമം എല്ലാവർക്കും തുല്യമാണ്. തൊപ്പി ഉടൻ മാറ്റണം. ഇല്ലെങ്കിൽ അധികൃതരെ വിവരമറിയിക്കും’’ എന്നും യുവതി നിലപാടെടുത്തു.

തർക്കം നീണ്ടപ്പോൾ കണ്ടക്ടർ തൊപ്പി തലയിൽനിന്ന് ഊരിയെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിടുന്നതും വിഡിയോയിലുണ്ട്. കണ്ടക്ടറോടുള്ള യുവതിയുടെ പെരുമാറ്റം മോശമായെന്നു വിഡിയോയുടെ താഴെ കുറെപ്പേർ അഭിപ്രായപ്പെട്ടു. ബസിലെ മറ്റു യാത്രക്കാരാരും വിഷയത്തിൽ ഇടപെടുന്നതായി വിഡിയോയിൽ കാണുന്നില്ല.

 

വീഡിയോ കാണാം..

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!