സൗദിയിൽ കുഴൽ കിണറിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം – വീഡിയോ

മദീനയിൽ കുഴൽ കിണറിൽ വീണ് ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം. ബുധനാഴ്ച മദീനയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെ ദുഥൈറിലെ കൃഷിയിടത്തിലാണ് അപകടമുണ്ടായത്. മരിച്ചത് പാക്കിസ്ഥാൻ പൌരനാണെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഇത് വരെ വ്യക്തത ലഭിച്ചിട്ടില്ല.

ഇന്നലെയാണ് ഇദ്ദേഹം കൃഷിയിടത്തിലെ കുഴൽ കിണറിൽ വീണത്. വീണ സമയം മുതൽ ഇദ്ദേഹത്തെ രക്ഷിക്കാൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിനോട് ചേർന്ന് 10 മീറ്റർ ആഴത്തിൽ സമാന്തരമായി കുഴിയെടുത്ത് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന്റെ വിശദാംശങ്ങളും സാഹചര്യങ്ങളും വിശദീകരിച്ച് സിവിൽ ഡിഫൻസ് വരും മണിക്കൂറുകളിൽ പ്രസ്താവന പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീഡിയോ കാണുക…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!