കൈവെട്ട്​ കേസിൽ ആറ് പ്ര​തി​കൾ കുറ്റക്കാർ; അഞ്ച് പ്രതികളെ വെറുതേവിട്ടു

ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി തിരിച്ച് ചോദിച്ചു.

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ ആറ് പ്ര​തി​കൾക്ക് കുറ്റക്കാർ. അഞ്ച് പ്രതികളെ വെറുതേവിട്ടു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ കെ. ​ഭാ​സ്​​ക​റാണ് വി​ധി പുറപ്പെടുവിച്ചത്.

 

രണ്ടാം പ്ര​തി മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ക​ര തോ​ട്ട​ത്തി​ക്കു​ടി വീ​ട്ടി​ല്‍ സ​ജി​ൽ (36), മൂന്നാം പ്രതി ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര മ​ര​ങ്ങാ​ട്ട്​ വീ​ട്ടി​ൽ എം.​കെ. നാ​സ​ർ (48), അഞ്ചാം പ്രതി ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​രി​​മ്പേ​ര​പ്പ​ടി വീ​ട്ടി​ൽ കെ.​എ. ന​ജീ​ബ്​ (42), കു​ഞ്ഞു​ണ്ണി​ക്ക​ര മ​ണ്ണ​ർ​കാ​ട്​ വീ​ട്ടി​ൽ എം.​കെ. നൗ​ഷാ​ദ്​ (48), കു​ഞ്ഞു​ണ്ണി​ക്ക​ര പു​ലി​യ​ത്ത്​ വീ​ട്ടി​ൽ പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്​ (60), ആ​ലു​വ താ​യി​​ക്കാ​ട്ടു​ക​ര പ​ണി​ക്ക​രു​വീ​ട്ടി​ൽ പി.​എം. അ​യ്യൂ​ബ്​ (48) എ​ന്നി​വ​രാണ് കുറ്റക്കാർ.

നാലാം പ്രതി ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം തേ​ല​പ്പു​റം വീ​ട്ടി​ൽ ഷ​ഫീ​ഖ് (31), ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം കി​ഴ​ക്ക​നാ​യി​ൽ വീ​ട്ടി​ൽ അ​സീ​സ്​ ഓ​ട​ക്കാ​ലി (36), ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര മാ​ട്ടു​പ്പ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ റാ​ഫി (40), ആ​ലു​വ വെ​ളി​യ​ത്തു​നാ​ട്​ ക​രി​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ സാ​ബു എ​ന്ന ടി.​പി. സു​ബൈ​ർ (40), ആ​ലു​വ കു​ന്ന​ത്തേ​രി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.

 

ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. മുഖ്യസൂത്രധാരനാണ് നാസര്‍.

 ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി ചോദിച്ചു.

യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. ജസ്റ്റിസ് അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു.

ആദ്യഘട്ട വിചാരണയ്ക്ക് ശേഷം 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. 2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.

മുഖ്യപ്രതി എം കെ നാസര്‍, കൈവെട്ടിയ സവാദ് എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ്, മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ് , മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് അന്ന് വിചാരണ ചെയ്തത്. ആദ്യഘട്ട വിചാരണയില്‍ 37 പേരില്‍ 11 പേരെ ശിക്ഷിച്ചു. 26 പേരെയാണ് വെറുതെ വിട്ടത്.

ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് 2010 ജൂ​ലൈ നാ​ലി​നാ​ണ് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​നെ വാ​നി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല​മാ​താ പ​ള്ളി​യി​ൽ നി​ന്ന് കു​ര്‍ബാ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!