‘ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും’: വിനുവിനെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ
ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് മാനേജിങ് ഡയറക്ടറെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്സ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. അമൃതഹള്ളിയിൽ പ്രവർത്തിക്കുന്ന ഐ.ടി. കമ്പനിയായ ഏറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. ബെംഗളൂരു സ്വദേശി ഫണീന്ദ്രം സുബ്രഹ്മണ്യ (35), സി.ഇ.ഒ. കോട്ടയം സ്വദേശി വിനുകുമാർ (47) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അമൃതഹള്ളിയിലെ പമ്പ എക്സ്റ്റൻഷനിലുള്ള കമ്പനിയുടെ ഓഫീസിലേക്ക് കത്തിയും വാളുമായെത്തിയ പ്രതികൾ സുബ്രഹ്മണ്യയെ അക്രമിക്കുകയായിരുന്നു. എം.ഡി.യെ രക്ഷിക്കാനായി മറുഭാഗത്തെ ചേമ്പറിൽ നിന്നുമെത്തിയ വിനുകുമാറിനെയും അക്രമികൾ വെട്ടിപരിക്കേൽപ്പിച്ചു. കൊലപാതകശേഷം പിൻവാതിൽ വഴി ഇവർ രക്ഷപ്പെടുകയായിരുന്നു.
മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ചായിരുന്നു അക്രമം. രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു ഇരുവരുടെയും ശരീരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് രണ്ടുപേരും മരിച്ചത്. കമ്പനിവിട്ടശേഷം സ്വന്തം ബിസിനസ് തുടങ്ങിയ ആളാണ് ഫെലിക്സ്. സുബ്രഹ്മണ്യയോടുള്ള വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
കന്നട റാപ്പറും ടിക് ടോക് താരവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ജോക്കർ ഫെലിക്സ് എന്നറിയപ്പെടുന്ന പ്രതി. ജെ.എഫ് മീഡിയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇയാൾക്കുണ്ട്. സാമൂഹികമാധ്യമങ്ങളിൽ സജീവമായിട്ടുള്ള ഫെലിക്സ്, കൊലപാതകത്തിന് ഒൻപത് മണിക്കൂർ മുൻപ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
‘ഈ ലോകത്തിലെ മനുഷ്യർ മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ഞാൻ ഈ ഭൂമുഖത്തെ ജനങ്ങളെ വേദനിപ്പിക്കുന്നു. മോശം മനുഷ്യരെ മാത്രമാണ് ഞാൻ വേദനിപ്പിക്കുന്നത്, നല്ല ഒരു ആളെയും ഉപദ്രവിച്ചിട്ടില്ല’, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഫെലിക്സ് പറയുന്നു.
സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപ്പോയിരുന്നു. മുഖത്തു ടാറ്റൂ ചെയ്ത്, മുടിയിൽ ചായം പൂശി, കാതിൽ സ്വർണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള ഫെലിക്സിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാൾ എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്.
ദേഹമാകെ ചായം പൂശി, കണ്ണുകളിൽ കറുത്ത നിറവും വായയിൽ രക്തനിറവും വരച്ചുചേർത്ത് ‘ജോക്കർ’ ശൈലിയിലുള്ള ചിത്രം ഇയാൾ പങ്കുവച്ചിരുന്നു. തന്റെ ബിസിനസിനു വലിയ വെല്ലുവിളിയാകുമെന്നു മനസ്സിലായതോടെ എയറോണിക്സ് എംഡി ഫണീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിട്ടിരുന്നതായാണു സൂചന.
താൻ റാപ്പർ ആണെന്നാണ് ഇയാൾ ഇൻസ്റ്റയിൽ പറയുന്നത്. ഫെലിക്സ് തനിച്ചല്ല ഐടി കമ്പനിയിൽ വന്നതെന്നു പൊലീസ് പറഞ്ഞു. മൂന്നു പേർ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് ഇവർ വെട്ടുകയും കുത്തുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273