ഹിജ്‌റ പുതുവര്‍ഷാരംഭം; ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു തുടങ്ങി

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ചില ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു. കുവൈത്തില്‍  ജൂലൈ 19നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20ന് വിശ്രമദിനമായും പ്രഖ്യാപിച്ചു.

 

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞ ജൂലൈ 23 ഞായറാഴ്ചയാകും ഇനി മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളടക്കം മൂന്നു ദിവസം അവധി ലഭിക്കും.

 

ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനിലും ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളടക്കം മൂന്നു ദിവസം അവധി ലഭിക്കും.

മറ്റു ചില ഗൾഫ് രാജ്യങ്ങൾ കൂടി വരും ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!