മയക്കുമരുന്ന് കടത്ത്; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനയും അറസ്റ്റും തുടരുന്നു, പരിശോധനക്ക് നായകളും – വീഡിയോ

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് അഞ്ച് പേരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പാകിസ്താൻ പൗരന്മാരും ഒരു ബംഗ്ലാദേശിയുമാണുള്ളത്.

ആംഫെറ്റാമൈൻ, ഹാഷിഷ്, രണ്ട് തോക്കുകൾ, വെടിമരുന്ന് എന്നിവ കൈവശം വച്ചതിന് അൽ ജൗഫിൽ ഒരു പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈൻ വ്യാപാരത്തിന് ഹാഇലിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറ് ഒരാളെ പിടികൂടി. പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറി. അറസ്റ്റിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുൾക്ക് ദീർഘകാല ജയിൽവാസവും വധശിക്ഷയും ഉൾപ്പെടെ ശിക്ഷ കഠിനമാണ്. യുവാക്കളും കൗമാരക്കാരായ ആൺകുട്ടികളുമാണ് ആംഫെറ്റാമൈനുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സംശയാസ്പദമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.

കഴിഞ്ഞ ദിവസം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. ജിദ്ദ വിമാനത്താവളം വഴി ഇറക്കുമതി ചെയ്ത 1,78,274 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പിടിച്ചെടുത്തത്.

തേനീച്ചക്കൂടുകളടങ്ങിയ പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച നായകളെ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തേനീച്ചക്കൂടുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം സൗദി അറേബ്യയിലേക്ക് എത്തിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി സകാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

വീഡിയോ കാണാം…

 

മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ മലയാളികളടക്കം 350ഓളം ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ കേസുകളിലകപ്പെട്ട് ജയിലുകളിൽ കഴിയുന്നത്.

മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്പനയുമാണ് ഇവരിൽ ചുമത്തിയ കുറ്റം. റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ കഴിയുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൻറെ പരിധിയിൽ നൂറോളം ഇന്ത്യക്കാരും ജയിലിലുണ്ട്. മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്തുകഴിയുന്നുണ്ട്.

യു.എ.ഇയിൽ നിന്ന് ബഹ്റൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയിലറിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ ഡ്രൈവർ പഞ്ചാബ് സ്വദേശി അൽഹസ ജയിലിലാണ് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്. യു.എ.ഇയിൽ നിന്ന് വരുന്ന നിരവധി ട്രെയിലറ ഡ്രൈവവർമാർ അടക്കം 65 ഓളം പേര് മയക്കുമരുന്ന് കേസിൽ അൽഹസ ജയിലിൽ കഴിയുന്നുണ്ട്. ഇവരിൽ 30 വർഷം വരെ തടവുശിക്ഷ ലഭിച്ചവരുണ്ട്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!