മുഹറം 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറക്ക് വരാം; ഇലക്ട്രോണിക് വിസകൾ അനുവദിച്ചു തുടങ്ങി

അടുത്ത മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഉംറ തീർഥാടനം ആരംഭിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറക്ക് വരാം. ഇതിനായി നുസുക് ആപ്പ് വഴി ഇലക്ട്രോണിക് വിസകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ നുസുക് ആപ്പ് വഴി ഇലക്ട്രോണിക് വിസക്ക് അപേക്ഷിക്കാം.  വിവിധ രാജ്യങ്ങളിലെ മുസ്ലീംഗൾക്ക് ഉംറ ചെയ്യാൻ അവസരമൊരുക്കുന്നതിൻ്റെ ഭാഗായാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലീംങ്ങൾക്ക് മക്കയിലും മദീനയിലും തീർഥാടനത്തിന് വരാനും അവരുടെ താമസം, ഗതാഗതം തുടങ്ങിയവ ഉൾപ്പെടെയുള്ള ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനും നുസുക് ആപ്പ് വഴി സാധിക്കും. കൂടാതെ മറ്റു നിരവധി സേവനങ്ങളും ഉൾപ്പെടുന്നതാണ് നുസുക് ആപ്പ്.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിസിറ്റ് വിസ നേടിയവർക്കും, ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ വിസകളുള്ളവർക്കും നുസുക് ആപ്പ് വഴി  അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഉംറക്കുള്ള പെർമിറ്റുകൾ, മദീനയിലെ റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനുള്ള പെർമിറ്റുകൾ തുടങ്ങിയവയെല്ലാം സൌദിയിലെത്തുന്നതിന് മുമ്പ് തന്നെ നുസുക് ആപ്പ് വഴി നേടാനാകും.

സൌദിയിൽ താമസിക്കുന്ന വിദേശികളുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ടൂറിസ്റ്റ് വിസ, സന്ദർശക വിസ തുടങ്ങി ഏത് വിസയിലെത്തിയാലും ഉംറ ചെയ്യാൻ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷം മുതൽ തീർഥാടകർക്കുള്ള ആരോഗ്യ ഇൻഷൂറൻസ് തുക 63 ശതമാനം കുറവ് വരുത്തിയിരുന്നു. കൂടാതെ 24 മണിക്കൂറിനുള്ളില്‍ ഉംറ വിസ നല്‍കി തുടങ്ങിയതും, ഉംറ വിസാ കലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ഉയർത്തിയതും, ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെവിടെയും സഞ്ചിരിക്കാനും ഏത് വിമാനത്താവളം വഴി യാത്ര ചെയ്യാനും അനുവദിച്ചതും കഴിഞ്ഞ വർഷം മുതൽ വരുത്തിയ പ്രധാന മാറ്റങ്ങളാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!