റിയാദ് വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു; ഇനി മുതൽ മണിക്കൂറിന് 10 റിയാൽ നൽകണം

സൌദിയിലെ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. ഇൻഡോർ, ഔട്ട്‌ഡോർ ലോഞ്ചുകളുടെ പാർക്കിംഗ് ഫീസ് മണിക്കൂറിന് 5.5 റിയാൽ എന്നതിന് പകരം 10 റിയാലായാണ് ഉയർത്തിയതെന്ന് റിയാദ് എയർപോർട്ട് അറിയിച്ചു.

യാത്ര ഹാളുകൾക്ക് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പാർക്കിംഗ് സ്ഥലങ്ങളുടെ ഫീസ് മണിക്കൂറിന് 10 റിയാലായിരിക്കും. ഇത് പ്രതിദിനം പരമാവധി 130 റിയാൽ വരെയാണ് ഈടാക്കുക. അതേ സമയം ദീർഘകാല പാർക്കിംഗ് ഫീസ് മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 80 ആയിരിക്കുമെന്നും എയർപോർട്ട് അറിയിച്ചു.

അന്താരാഷ്ട്ര പാർക്കിംഗ് നിരക്ക് മണിക്കൂറിന് 10 റിയാലാണ്, ഇത് പ്രതിദിനം പരമാവധി 130 റിയാൽ വരെ ഈടാക്കും. 48 മണിക്കൂറിന് ശേഷം മൂല്യവർധിത നികുതി ഉൾപ്പെടെ പ്രതിദിനം 40 റിയാലാണ് ഈടാക്കുക.

ടെർമിനലുകൾക്ക് മുന്നിലുള്ള അന്താരാഷ്ട്ര, ആഭ്യന്തര യാത്രാ ഗേറ്റായ 2, 3, 4, 5 എന്നിവിടങ്ങളിൽ ഉപഭോക്താവിന്റെ കാർ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സേവനത്തിന് 115 റിയാൽ നൽകണം. ഹാളുകൾക്ക് മുന്നിൽ നിന്ന് അത് പാർക്കിംഗ് സ്ഥലങ്ങളിൽ എത്തിക്കുന്നതിന് 57.50 റിയാൽ ആണ് നൽകേണ്ടത്. കൂടാതെ പാർക്കിംഗ് സ്ഥലങ്ങളിൽ ഉപഭോക്താവിന്റെ കാർ സ്വീകരിച്ച് പാർക്കിംഗ് ലോട്ടുകളിൽ എത്തിക്കുന്നതിനുള്ള സേവനത്തിന് 57.50 റിയാൽ നൽകണമെന്നും റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!