ചുവപ്പ് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ 44 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ട്രാഫിക് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്‍ത്രീ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ 5000 ദിര്‍ഹം പിഴയും രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കാന്‍ കോടതി ഉത്തരവ്. വാഹനം ഓടിച്ച ഡ്രൈവര്‍ സ്വന്തം നിലയ്ക്കോ അല്ലെങ്കില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നോ ഈ പണം നല്‍കണമെന്നാണ് ഖോര്‍ഫകാന്‍ കോടതിയുടെ ഉത്തരവ്.

ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ വാഹനം രണ്ട് സ്‍ത്രീകളെയാണ് ഇടിച്ചിട്ടത്. ഇവരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അറബ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്ക് വിചാരണ കോടതി ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ നടപ്പാക്കുന്നത് അപ്പീല്‍ കോടതി ഒരു വര്‍ഷത്തേക്ക് തടഞ്ഞു.

ഒരാളുടെ മരണത്തിന്  മനഃപൂര്‍വമല്ലാതെ കാരണക്കാരനായി, മറ്റൊരാള്‍ക്ക് പരിക്കേല്‍പ്പിച്ചു, റോഡിലെ സിഗ്നല്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. വിചാരണ വേളയില്‍ ഡ്രൈവര്‍ കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. വിധിക്കെതിരെ യുവാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹരജി ഫയല്‍ ചെയ്തു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

 

Share
error: Content is protected !!