‘എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു’; പണം തരാനുള്ളവരുടെ വിവരങ്ങൾ എഴുതിയ കണക്കുപുസ്തകങ്ങൾ കത്തിച്ച് സൗദി വ്യവസായി, അഭിനന്ദനപ്രവാഹം! – വീഡിയോ

റിയാദ്: കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ച് ആ വയോധികൻ പ്രഖ്യാപിച്ചു: ‘ഇവ കടപ്പത്രങ്ങളാണ്, പണം തരാനുള്ള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു’ – സൗദിയിലാണ് ലോകത്തെ തന്നെ ആകർഷിച്ച സംഭവം അരങ്ങേറിയത്.

സൗദി വ്യവസായി സലിം ബിൻ ഫദ്ഗാൻ അൽ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങൾ ചാരമാക്കുകയായിരുന്നു. ഇതെല്ലാം തന്റെ കടപ്പത്രങ്ങളാണെന്നും പണം തരാനുള്ളവരോട് ഇൗ മാസത്തിന്റെ നന്മയിൽ താൻ ക്ഷമിച്ചിരിക്കുകയാണെന്നും ഒാരോ പുസ്തകവും തുറസായ സ്ഥലത്തെ തീയിലിടുമ്പോൾ അദ്ദേഹം  പറയുന്നുണ്ട്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സലിം ബിൻ ഫദ് ഗാനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.  കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വിഡിയോ ക്ലിപ് സൗദി ട്വിറ്റർ അക്കൗണ്ടുകളിൽ ഒരു ദശലക്ഷത്തിലേറെ പേർ കണ്ടു.

മതപരമായ പ്രാധാന്യമുള്ള ഇസ്‌ലാമിക മാസമായ ദുൽ ഹജ്ജ് മാസം തന്നെ ഈ പുണ്യപ്രവൃത്തിക്ക് തിരഞ്ഞെടുക്കാൻ കാരണം, ഇൗ മാസത്തിന്റെ പവിത്രത തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിൽ ദുൽഹജിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ ആരാധന, ദാനധർമ്മം, നന്മ എന്നിവയിൽ ഏർപ്പെടാൻ വിശ്വാസികൾ ഏറെ ശ്രദ്ധിക്കുന്നു. ഈ ദിവസങ്ങൾ വർഷത്തിലെ ഏറ്റവും പവിത്രമായ ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. കൂടാതെ, അറഫാ ദിനം എന്നറിയപ്പെടുന്ന ഒമ്പതാം ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

 

വീഡിയോ കാണാം…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!